ഡോക്ടർമാരുടെ സമരം; അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് മമത സർക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്
ഡോക്ടർമാരുടെ സമരം; അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് മമത സർക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്
ഡോക്ടർമാരുടെ സമരവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകാനും അടിയന്തരമായി വിശദീകരണം നൽകാനുമാണ് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
doctors strike(PTI)
Last Updated :
Share this:
കൊൽക്കത്ത/ന്യൂഡൽഹി: അഞ്ചാംദിവസവും തുടരുന്ന ഡോക്ടർമാരുടെ സമരത്തിന് പിന്നാലെ ബംഗാളിലെ ആരോഗ്യ മേഖല നിശ്ചലമായതോടെ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിന് നോട്ടീസ് നൽകി. ഡോക്ടർമാരുടെ സമരവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകാനും അടിയന്തരമായി വിശദീകരണം നൽകാനുമാണ് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം പ്രശ്നം ചർച്ച ചെയ്യാന്‍ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച യോഗം ജൂനിയർ ഡോക്ടർമാർ നിരസിച്ചു. രോഗി മരിച്ചതിനെ തുടർന്ന് എൻആർഎസ് മെഡിക്കൽ കോളേജിൽ രണ്ട് ജൂനിയർ ഡോക്ടർമാരെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചതിന് പിന്നാലെയാണ് ഡോക്ടർമാർ സമരം ആരംഭിച്ചത്. സുരക്ഷ ഉറപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് സമരം നടത്തുന്നത്.
സമരം അവസാനിപ്പിക്കണമെങ്കിൽ മമത മാപ്പു പറയണമെന്നും മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. പ്രശ്നം പരിഹരിക്കാതെ ഭീഷണിപ്പെടുത്തുകയാണ് മമത ചെയ്യുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
മെഡിക്കൽ കോളേജുകളില്‍ പുറത്തു നിന്നുള്ളവർ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും ഇപ്പോൾ നടക്കുന്ന ഡോക്ടർമാരുടെ സമരം ബിജെപിയുടെയും സിപിഐയുടെയും ഗൂഢാലോചനയാണെന്നുമായിരുന്നു മമതയുടെ ആരോപണം. വ്യാഴാഴ്ച എസ്എസ്കെ എം ആശുപത്രി സന്ദർശിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.