നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കോവിഡ് പ്രതിരോധത്തിന് കേരളം ഉൾപ്പെടെ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ​ഗ്രാന്‍റ് അനുവദിച്ചു

    കോവിഡ് പ്രതിരോധത്തിന് കേരളം ഉൾപ്പെടെ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ​ഗ്രാന്‍റ് അനുവദിച്ചു

    കോവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് മുൻകൂർ ഗ്രാന്റ് അനുവദിച്ചത്.

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    • Share this:
      ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. കോവിഡ് പ്രതിരോധത്തിനു വേണ്ടിയാണ് മുൻകൂർ ഗ്രാന്റ് അനുവദിച്ചത്. കേരളം ഉൾപ്പെടെ 25 സംസ്ഥാനങ്ങള്‍ക്ക് 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240. 6 കോടി രൂപ കേരളത്തിന് ലഭിക്കും.  കോവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് മുൻകൂർ ഗ്രാന്റ് അനുവദിച്ചത്.

      ഇതിനിടെ രാജ്യത്തെ പ്രതിദിനരോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 4,03,738 പുതിയ കോവിഡ് കേസുകള്‍. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.  തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,83,17,404 പേര്‍ ഇതു വരെ രോഗമുക്തരായി.

      രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 2,42,362 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.  തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് മരണസംഖ്യ നാലായിരത്തിന് മുകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

      16,94,39,663 പേര്‍ ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വാക്‌സിന്റെ ലഭ്യതക്കുറവ് പലയിടങ്ങളിലും വാക്‌സിന്‍ വിതരണം മന്ദഗതിയിലാക്കിയിട്ടുണ്ട്.

      Also Read കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടി

      13 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മുകളിലെത്തിയ കേരളം ഏറെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. പ്രതിദിന രോഗബാധ ഇപ്പോള്‍ നാല് ലക്ഷത്തിന് മുകളിലാണെങ്കിലും ആഴ്ചകളിലെ ശരാശരി കണക്കില്‍ നേരിയ കുറവുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

      കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. മേയ് 17 ന് പുലര്‍ച്ചെ അഞ്ചു മണിവരെ ലോക്ഡൗണ്‍ സംസ്ഥാനത്ത് നിലനില്‍ക്കും. അതേസമയം സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ അദ്ദേഹം വ്യക്തമാക്കി.

      ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ലോക്ഡൗണ്‍ കാലയളവ് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ പ്രധാന പ്രശ്‌നം ഓക്‌സിജന്‍ ക്ഷാമമായിരുന്നെന്നും അത് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പരിഹരിച്ചെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഏപ്രില്‍ പകുതിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനമായിരുന്നു. ഇപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി കുറഞ്ഞു.

      Also Read 'സ്വന്തം വിസർജ്യത്തിനുമേൽ 2 ദിവസം; രക്ഷപ്പെട്ടത് കേരളത്തിലെത്തിയതുകൊണ്ട് മാത്രം'; ഡൽഹിയിലെ ആശുപത്രി ദിനങ്ങളെ കുറിച്ച് ഒരു കുറിപ്പ്

      എന്നാല്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതാണെന്നും കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ കാലയളവില്‍ മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
      Published by:Aneesh Anirudhan
      First published:
      )}