News18 Malayalam
Updated: November 21, 2018, 8:40 PM IST
ന്യൂഡൽഹി: ഹജ്ജ് നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഷിയാ വിഭാഗത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങൾ കൂടി ഹജ്ജിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ആലോചന. ഇതിനായി പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ നിയമഭേദഗതിക്കാണ് നീക്കം.
LIVE: സന്നിധാനത്ത് കർപ്പൂരാഴി കത്തിച്ച് പ്രതിഷേധംഹജ്ജിനു പോകുന്നവർക്ക് ഇപ്പോൾ സർക്കാർ നൽകുന്ന എല്ലാ സൗകര്യങ്ങളും ഷിയാ മുസ്ലിംകളുടെ തീർത്ഥാടനങ്ങൾക്കു കൂടി നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. മുഖ്യധാരാ മുസ്ലിംകൾ മെക്കയിലേക്കു നടത്തുന്ന തീർത്ഥാടനം മാത്രമാണ് ഹജ്ജ് എന്നറിയപ്പെടുന്നത്. എന്നാൽ, സിയാറത് എന്ന പേരിൽ മറ്റു മുസ്ലിം പുണ്യകേന്ദ്രങ്ങളിലേക്കു നടത്തുന്ന തീർത്ഥാടനങ്ങളെ കൂടി ഹജ്ജിന്റെ പരിധിയിൽ കൊണ്ടുവരാനാണ് നീക്കം.
ശബരിമലയിൽ ശരണമന്ത്രം തടയരുതെന്ന് കോടതി
ഹജ്ജിനു നൽകുന്ന എല്ലാ സൗകര്യങ്ങളും മറ്റു മുസ്ലിം തീർത്ഥാടനങ്ങൾക്കും നൽകും. ഇതോടെ സിറിയ, ജോർദാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലെ പുണ്യ സ്ഥലങ്ങളിലേക്ക് ഷിയാ മുസ്ലിംകൾ നടത്തുന്ന തീർത്ഥാടനം ഹജ്ജിനു തുല്യമായി പരിഗണിക്കപ്പെടും. അടുത്ത പാർലമെന്റ് സമ്മേളനത്തിൽത്തന്നെ ഹജ്ജ് നിയമത്തിൽ ഭേദഗതി വരുത്തി ഈ നിയമം പാസാക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിനു മുൻപ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.
വിശ്വാസപരമായ കാരണങ്ങളാൽ, മുഖ്യധാരാ മുസ്ലിംകളിൽനിന്നു അകന്നു നിൽക്കുന്ന ഷിയ വിഭാഗത്തെ ഒപ്പം നിർത്താനാണ് ബിജെപി നീക്കം. ഇന്ത്യയിൽ മൂന്നര കോടിയോളം ഷിയാ വിശ്വാസികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
First published:
November 21, 2018, 8:39 PM IST