നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സംസ്ഥാനങ്ങൾക്ക് 75000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 4122 കോടി രൂപ

  സംസ്ഥാനങ്ങൾക്ക് 75000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 4122 കോടി രൂപ

  വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു

  ധനമന്ത്രി നിർമല സീതാരാമൻ

  ധനമന്ത്രി നിർമല സീതാരാമൻ

  • Share this:
   ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്ക് 75000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതുപ്രകാരം കേരളത്തിന് 4122 കോടി രൂപ ലഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച സംസ്ഥാനങ്ങൾക്ക് ഇത് ഏറെ ആശ്വാസ പകരും. നികുതി പിരിവില്‍ നിന്ന് സാധാരണയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണ് ഇന്ന് 75000 കോടി രൂപ കൂടി അനുവദിച്ചത്. രണ്ടുമാസം കൂടുമ്പോഴാണ് ജി എസ് ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്.

   കേന്ദ്ര സർക്കാർ ജി എസ് ടി നഷ്ടപരിഹാര തുക അനുവദിച്ചതിനെ സ്വാഗതം ചെയ്തു ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. നേരത്തെ ജി എസ് ടി നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. ജി എസ് ടി നഷ്ടപരിഹാരമായി 4500 കോടി രൂപ കേരളത്തിന് കിട്ടാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതായി ബാലഗോപാല്‍ പറഞ്ഞിരുന്നു.

   വായ്പാ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടതായും കെ എൻ ബാലഗോപാൽ പറഞ്ഞു. ഉപാധികളില്ലാതെ വായപ പരിധി 5 ശതമാനം ഉയർത്തണം. GST നഷ്ടപരിഹാര കാലാവധി 5 വർഷം കൂടി നീട്ടണം. പണം അടക്കാത്തതിന്റെ പേരിൽ ധനകാര്യ സ്ഥാപനങ്ങളുടെ ഭീഷണിപ്പെടുത്തൽ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. അത്തരം ആളുകൾക്ക് എതിരെ കടുത്ത നടപടി സംസ്ഥാനം കൈക്കൊള്ളുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.

   ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: 80:20 അനുപാതം പുനഃക്രമീകരിക്കുമെന്ന് സർക്കാർ

   ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.

   ധനസഹായം
   മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്ന ഉത്തരവില്‍ ഭേദഗതി


   കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നല്‍കുന്ന മാറ്റിവെച്ച ശമ്പളത്തില്‍ നിന്ന് ജീവനക്കാരന്‍റെ ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ല എന്ന് ഫെബ്രുവരി 26 ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.


   Published by:Anuraj GR
   First published:
   )}