HOME » NEWS » India » CENTER HAS PAID RS 76000 CRORE DIRECTLY TO THE ACCOUNTS OF WHEAT FARMERS GH

ഗോതമ്പ് കർഷകരുടെ അക്കൗണ്ടിലേക്ക് 76,000 കോടി രൂപ നേരിട്ട് നൽകി കേന്ദ്രം, ഇത്തവണ റെക്കോർഡ് സംഭരണം

433 ലക്ഷം ടൺ ഗോതമ്പ് ഈ സീസണിൽ ഏറ്റെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം 390 ലക്ഷം ടൺ ഗോതാമ്പാണ് ഏറ്റെടുത്തിരുന്നത്.

News18 Malayalam | news18-malayalam
Updated: June 7, 2021, 6:45 PM IST
ഗോതമ്പ് കർഷകരുടെ അക്കൗണ്ടിലേക്ക് 76,000 കോടി രൂപ നേരിട്ട് നൽകി കേന്ദ്രം, ഇത്തവണ റെക്കോർഡ് സംഭരണം
Wheat
  • Share this:

റാബി മാർക്കറ്റിംഗ് സീസണിൽ ഗോതമ്പ് ഏറ്റെടുത്ത വകയിൽ 76,000 കോടി രൂപ കർഷകർക്ക് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നൽകി കേന്ദ്ര സർക്കാർ. താങ്ങുവില അടിസ്ഥാനമാക്കിയുള്ള ധാന്യ ശേഖരണത്തിൽ 44 ലക്ഷം കർഷകർക്കാണ് ഗുണം ലഭിച്ചതെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.




പഞ്ചാബിൽ നിന്നും ആദ്യമായി കൃഷിയിലേക്ക് ഇറങ്ങിയ കർഷകർക്ക് 26,000 കോടിയാണ് ധാന്യം ശേഖരിച്ചതിലൂടെ സർക്കാർ നൽകിയത്. ആദ്യമായി കർഷകരായ ഹരിയാനയിൽ നിന്നുള്ളവർക്ക് 16,700 കോടിയും അക്കൗണ്ടിലൂടെ നേരിട്ട് നൽകി. താങ്ങുവില അടിസ്ഥാനമാക്കിയുള്ള വിളകകളുടെ വില നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംവിധാനം ആദ്യമായാണ് പഞ്ചാബിലും ഹരിയാനയിലും നടപ്പിലാക്കുന്നത്. ഈ സംവിധാനം നടപ്പാക്കാൻ ശേഷിച്ചിരുന്നു രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ ഇവയായിരുന്നു. പഞ്ചാബും ഹരിയാനയും കൂടി ഓൺലൈൻ പെയ്മെന്റ് സംവിധാനത്തിലേക്ക് മാറിയതോടെ രാജ്യം മുഴുവൻ ഇനി താങ്ങുവില കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ഒരു രാജ്യം, ഒരു തങ്ങുവില, ഒരു ഡിബിറ്റി എന്നാണ് സർക്കാർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.


റാബി വിളകളുടെ താങ്ങുവില നൽകിയുള്ള ഏറ്റെടുക്കലിലൂടെ 44 ലക്ഷം കർഷകർക്ക് ഏതാണ്ട് 82,000 കോടി രൂപയാണ് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നത് എന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം പറയുന്നു. ഒരു ദിവസം തന്നെ ധാരാളം ഇടപാടുകൾ നടക്കുന്നതിനാൽ എല്ലാ കർഷകരുടെ അക്കൗണ്ടിലേക്കും പണം എത്താൻ രണ്ട് മൂന്ന് ദിവസം എടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Also Read- Lakshadweep | ലക്ഷദ്വീപ് ചൂര ജപ്പാനിലേക്ക് പറന്നതെങ്ങിനെ?

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗോതമ്പ് ഉത്പാദനം കൂടിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്ന അളവും വർദ്ധിപ്പിച്ചിരുന്നു. 433 ലക്ഷം ടൺ ഗോതമ്പ് ഈ സീസണിൽ ഏറ്റെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം 390 ലക്ഷം ടൺ ഗോതാമ്പാണ് ഏറ്റെടുത്തിരുന്നത്.

ഏപ്രിലിലെ റിപ്പോർട്ട് പ്രകാരം 121. 7 ലക്ഷം ടൺ ഗോതമ്പാണ് കർഷകരിൽ നിന്നും താങ്ങുവിലയിൽ കേന്ദ്രം ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ ഹരിയാനായിൽ നിന്നാണ് ഏറ്റവും കൂടുതൽ ഗോതമ്പ് ഏറ്റെടുത്തിരിക്കുന്നത്. ആകെ ശേഖരിച്ച ഗോതമ്പിന്റെ 36 ശതമാനവും ഇവിടെ നിന്നാണ്. 34.2 ശതമാനവുമായി പഞ്ചാബാണ് തൊട്ട് പിന്നിൽ. മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിൽ നിന്നും 23.4 ശതമാനം ശേഖരിച്ചു.

റെക്കോർഡ് ധാന്യ ശേഖരണം നടന്ന ഈ സീസണിൽ ഇവ കേടുകൂടാതെ സൂക്ഷിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുഭാൻഷു പാണ്ഡെ അറിയിച്ചു. മൊത്തം ശേഖരിച്ച ധാന്യങ്ങളുടെ 3.5 ശതമാനം ഒഴികെയുള്ളവ സൈൻ്റിഫിക്ക് സ്റ്റോറേജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശേഷിക്കുന്നവ ജൂലെൈ മാസത്തോടെ തന്നെ ഇതിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം താങ്ങുവില ഇല്ലാതാകും എന്ന് അരോപിച്ച് പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള കർഷക സംഘടനകളുടെ സമരം ഇപ്പോഴും തുടരുന്നുണ്ട്.

Tags: Farmers, Wheat, Haryana, Punjab, DBT, MSP, താങ്ങുവില, കർഷകർ, ഗോതമ്പ്, ഹരിയാന, പഞ്ചാബ്

First published: June 7, 2021, 6:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories