• HOME
  • »
  • NEWS
  • »
  • india
  • »
  • CENTER HAS SAID THAT THE INCLUSION OF PRIME MINISTER MODI S IMAGE IN THE VACCINATION CERTIFICATE IS IN THE PUBLIC INTEREST

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് പൊതുതാല്‍പര്യം കണക്കിലെടുത്ത്; കേന്ദ്രം

കേവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിന് പൊതുജന താത്പര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍

PM Narendra Modi.

PM Narendra Modi.

  • Share this:
    ന്യഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്തര്രപി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് പൊതുതാത്പര്യം കണക്കിലെടുത്താണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ആവശ്യമാണോയെന്നും നിര്‍ബന്ധം ഉണ്ടോയെന്നും കോണ്‍ഗ്രസ് എംപി കുമാര്‍ കേത്കര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാരിന്റെ വിശദീകരണം.

    കേവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിന് പൊതുജന താത്പര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ വ്യക്തമാക്കി.

    കോവിന്‍ പോര്‍ട്ടലില്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രൂപകല്‍പന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണെന്ന് മന്ത്രി പറഞ്ഞു. മുന്‍പ് ഏതെങ്കിലും സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കേത്കര്‍ ചോദിച്ചു. എന്നാല്‍ ഇതിന് മറുപടി നല്‍കയില്ല. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് രാജ്യസഭയില്‍ വിഷയം ഉന്നയിക്കപ്പെട്ടത്.

    അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ രാജ്യത്ത്് കുറഞ്ഞുവരികയാണ്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറഇനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 28,204 പേര്‍ക്കാണ്. ഇതില്‍ 13,049 പേരും കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ രോഗികളാണ് പ്രതിദിനം പുതിയതായി വരുന്നത്. 13 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ഇന്ന് 15 ശതമാനം കടക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് അടുത്തിടെയായി പ്രതിദിനം 30,000നും 40,000നും ഇടയിലാണ് രോഗികളുടെ എണ്ണം. ഇതില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

    കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തില്‍നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

    Also Read-Covid Vaccine | കേരളത്തിന് 5.11 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി ലഭിച്ചു; ആരോഗ്യമന്ത്രി

    സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ ആറംഗ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിലും അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും കേരളം വീഴ്ച വരുത്തി. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ചല്ല കേരളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും കേന്ദ്രസംഘം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ടിപിആര്‍ പത്ത് ശതമാനത്തിന് മുകളിലാണ്. സിഎഫ്ആര്‍(കേസ് ഫറ്റലിറ്റി റേറ്റ്) 0.5 ശതമാനമാണ്. ഐസിഎംആര്‍ റിപ്പോര്‍ട്ട് പ്രകാരം 44 ശതമാനമാണ് സംസ്ഥാനത്തെ സെറോപോസിറ്റീവ് നിരക്ക്.

    Also Read-Covid 19 | ഡബ്ല്യു.ഐ.പി.ആര്‍ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍; ശബരിമലയിൽ 15000 പേർക്ക് പ്രവേശനം നൽകും

    പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമല്ല എന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം കേന്ദ്രം തള്ളിക്കളഞ്ഞു. പത്തനംതിട്ട ജില്ലയില്‍ രണ്ടാമതും കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്രസംഘത്തെ നയിച്ച എന്‍സിഡിസി ഡയറക്ടര്‍ ഡോ എസ് കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയടക്കം മൂന്ന് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് മറ്റു രണ്ടെണ്ണം. സംസ്ഥാനത്തെ പത്തിലധികം ജില്ലകളില്‍ കോവിഡ് വ്യാപനം തുടരുകയാണെന്നും ഡോ എസ് കെ സിങ് മാധ്യമങ്ങളോട് പറയുന്നു.
    Published by:Jayesh Krishnan
    First published:
    )}