• HOME
  • »
  • NEWS
  • »
  • india
  • »
  • MNREGA | തൊഴിലുറപ്പ് ഫണ്ട് വേണോ? ഈ അഞ്ചു കാര്യങ്ങൾ ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

MNREGA | തൊഴിലുറപ്പ് ഫണ്ട് വേണോ? ഈ അഞ്ചു കാര്യങ്ങൾ ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

എംഎൻആർഇജിഎ ഫണ്ടുകൾ കേന്ദ്രം തടഞ്ഞു വെയ്ക്കുന്നതായി ആരോപിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രം​ഗത്തെത്തിയിരുന്നു.

Rural Development Minister Giriraj Singh

Rural Development Minister Giriraj Singh

  • Last Updated :
  • Share this:
    അഞ്ചു കാര്യങ്ങൾ ഉറപ്പാക്കിയാൽ മാത്രമേ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (Mahatma Gandhi National Rural Employment Guarantee Act) അനുസരിച്ചുള്ള ഫണ്ട് സംസ്ഥാന സർക്കാരുകൾക്കു നൽകൂ എന്ന് കേന്ദ്രം. ഫണ്ടിന്റെ വിനിയോ​ഗം സംബന്ധിച്ച് സുതാര്യത ഉറപ്പാക്കണമെന്നും ​ഗ്രാമവികസന മന്ത്രി ​ഗിരിരാജ് സിങ്ങ് (Giriraj Singh) പറഞ്ഞു. പല സംസ്ഥാനങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പുതിയ നീക്കം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്ക​ങ്ങൾക്ക് കാരണമായേക്കാം.

    എംഎൻആർഇജിഎ ഫണ്ടുകൾ കേന്ദ്രം തടഞ്ഞു വെയ്ക്കുന്നതായി ആരോപിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രം​ഗത്തെത്തിയിരുന്നു.

    എംഎൻആർഇജിഎ ഫണ്ട് ലഭിക്കാൻ കേന്ദ്രം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ താഴെപ്പറയുന്നവയാണ്.

    1. സോഷ്യൽ ഓഡിറ്റ് (Social Audit)
    സോഷ്യൽ ഓഡിറ്റിനായി ​ഗ്രാമപഞ്ചായത്തുകൾ ഒരു സ്വതന്ത്ര ഡയറക്ടറെ നിയമിക്കണമെന്ന് കേന്ദ്രം പറയുന്നു. ഇതിനായി മതിയായ ഉദ്യോ​ഗസ്ഥർ ഉണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. സാമ്പത്തിക ദുരുപയോഗം നടക്കുന്നില്ല എന്ന് ഈ ഓഡിറ്റുകളിലൂടെ ഉറപ്പാക്കണം.

    2. ഓംബുഡ്‌സ്‌പേഴ്‌സൺ (Ombudsperson)
    നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഓംബുഡ്‌സ്‌പേഴ്‌സണെ ഇതുവരെ റിക്രൂട്ട് ചെയ്തിട്ടില്ലെങ്കിൽ ഈ നിയമനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

    3. നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (National Mobile Monitoring System (NMMS))
    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഹാജർ, ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകൾ എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

    4. ഏരിയ ഓഫീസർ മോണിറ്ററിംഗ് വിസിറ്റ് ആപ്പ് (Area officer monitoring visit App)
    എല്ലാ ഓഫീസർമാരും അവർക്ക് നിർദേശിക്കപ്പെട്ടിട്ടുള്ള ​ടാർ​ഗറ്റ് അനുസരിച്ച് സൈറ്റ് സന്ദർശനം നടത്തണം. ഓരോ സംസ്ഥാനത്തെയും ഹെഡ്ക്വാർട്ടർ ഓഫീസർമാർ, ഡിപിസി, എഡിപിസി എന്നിവർ പ്രതിമാസം 10 വർക്ക്‌സൈറ്റ് സന്ദർശനങ്ങളും പിഒയും ടെക്നിക്കൽ ഓഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും പ്രതിമാസം 15 വർക്ക്‌സൈറ്റ് സന്ദർശനങ്ങളും നടത്തേണ്ടതുണ്ട്.

    5. ​ഗ്രാമ പഞ്ചായത്തുകൾക്കുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ (Whatsapp Group of Gram Panchayats)
    എംഎൻആർഇജിഎയുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള അഞ്ച് മാനദണ്ഡങ്ങളിലൊന്നാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് എന്നും ​ഗിരിരാജ് സിങ്ങ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയാണ് ഇക്കാര്യം ഉറപ്പാക്കേണ്ടത്.

    ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചിലത് ഈ മാനദണ്ഡം ഏറെക്കുറെ പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആന്ധ്രയിലെ 13,114 ഗ്രാമപഞ്ചായത്തുകളിൽ 12,675 നും വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. തെലങ്കാനയിലെ ആകെയുള്ള 12,771 ഗ്രാമപഞ്ചായത്തുകളിൽ 12,426 ഗ്രാമപഞ്ചായത്തിനും ഗ്രൂപ്പുണ്ട്. തമിഴ്‌നാടിലെ 12,525 ഗ്രാമപഞ്ചായത്തുകളിൽ 10,073 നും വാട്‌സ്ആപ്പ് ​ഗ്രൂപ്പുണ്ട്. കർണാടകയിലെ 6,017 പഞ്ചായത്തുകളിൽ 4,679 പഞ്ചായത്തുകൾക്കും വാട്ട്‌സ്ആപ്പ് ​ഗ്രൂപ്പുണ്ട്.

    എന്നാൽ, ഉത്തർപ്രദേശിലെ 59,168 ഗ്രാമപഞ്ചായത്തുകളിൽ ആകെ 28,930 എണ്ണത്തിനു മാത്രമാണ് വാട്‌സ്ആപ്പ് ​ഗ്രൂപ്പുള്ളത്. പശ്ചിമ ബംഗാളിലെ 3,340 ഗ്രാമപഞ്ചായത്തുകളിൽ 859 എണ്ണത്തിനേ ​ഗ്രൂപ്പുള്ളൂ. ഹിമാചൽ പ്രദേശിലെ 3,642 ഗ്രാമപഞ്ചായത്തുകളിൽ 86 എണ്ണം മാത്രമാണ് വാട്‌സ്ആപ്പിലുള്ളത്. ​ഗുജറാത്തിലെ 14,215 ഗ്രാമപഞ്ചായത്തുകളിൽ 290 എണ്ണത്തിനാണ് വാട്‌സ്ആപ്പ് ​ഗ്രൂപ്പുള്ളത്.
    Published by:Jayesh Krishnan
    First published: