News18 Malayalam
Updated: January 20, 2021, 10:04 PM IST
News18 Malayalam
കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്തമായി തുടരുന്ന സാഹര്യത്തിലാണ് സമരക്കാരെ അനുനയിപ്പിക്കാൻ പുതിയ ഒരു സമിതി രൂപീകരിക്കാമെന്ന നിർദ്ദേശം കേന്ദ്രസർക്കാർ മുന്നോട്ടു വെച്ചത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷരും കേന്ദ്രസർക്കാരുമായി ബുധനാഴ്ച നടന്ന പത്താംവട്ട ചർച്ചയിലായിരുന്നു കേന്ദ്രത്തിന്റെ അനുനയ നീക്കം.
മൂന്ന് കൃഷി നിയമങ്ങളും റദ്ദാക്കണമെന്ന് ചർച്ചയുടെ തുടക്കത്തിൽ കർഷകർ നിലപാട് ആവർത്തിച്ചു. നിയമം അടിയന്തിരമായി പിൻവലിക്കാനാവില്ലെന്നും അല്ലാത്ത പക്ഷം കർഷകർക്ക് കോടതിയെ സമീപിക്കാമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രതികരണം. നിയമം മരവിപ്പിക്കണമെങ്കിൽ ചർച്ചകൾക്കായി ഒരു സമിതി രൂപീകരിക്കണമെന്ന നിർദ്ദേശം പിന്നീട് കേന്ദ്രം മുന്നോട്ട് വെച്ചു. സർക്കാരിന്റേയും കർഷകരുടേയും പ്രതിനിധികൾ സമിതിയിലുണ്ടാകും.
Also Read
Great Indian Kitchen| 'നിരൂപണ മഹാന്മാരോടാണ്, സുരാജിനും നിമിഷക്കും ഒരേ പ്രതിഫലമാണോ സംവിധായകൻ നൽകിയത്'; വൈറലായി കുറിപ്പ്
സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിർത്തും. സമിതി റിപ്പോർട്ട് തയ്യാറാക്കാൻ രണ്ട് വർഷം സമയം എടുത്താലും അതുവരെ നിയമം നടപ്പിലാക്കില്ലെന്നും കേന്ദ്രം ഉറപ്പ് നൽകി. എന്നാൽ ഈ നിർദേശം ഒരു വിഭാഗം കർഷക സംഘടനകൾ തള്ളി. നിലവിലെ നിയമങ്ങൾ പിൻവലിച്ച ശേഷം പിന്നീട് ആവശ്യമെങ്കിൽ മറ്റൊരു നിയമം ആകാമെന്നായിരുന്നു നിർദ്ദേശം തള്ളിയ കർഷക നേതാക്കളുടെ പ്രതികരണം.
എന്നാൽ സർക്കാർ നിർദേശങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച കർഷക സംഘടനകൾ യോഗം ചേരും. പഞ്ചാബിലെ കർഷക സംഘടനകൾ പ്രത്യേകമായും ശേഷം സംയുക്ത സമരസമിതിയും യോഗം ചേരും. വെള്ളിയാഴ്ച നടക്കുന്ന 11-ാം വട്ട ചർച്ചയിൽ കർഷകർ വ്യക്തമായ നിലപാട് അറിയിക്കും.
Published by:
user_49
First published:
January 20, 2021, 10:02 PM IST