വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ ചികിത്സകളുൾപ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക.
അപകടത്തിൽ പെട്ടയാളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള നിർണായക സമയമാണ് ആദ്യ മണിക്കൂറുകൾ. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാൽ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്.
TRENDING:തിരുവനന്തപുരം എസ്എടി ആശുപത്രി ഹോസ്റ്റലിന് സമീപം മധ്യവയസ്കൻ തൂങ്ങിമരിച്ചനിലയിൽ [NEWS]‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം [NEWS]'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരാൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]
അപകടത്തിൽ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാഷണൽ ഹെൽത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡൽ ഏജൻസിയായി നിയമിക്കുക. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക.
വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുന്ന ഹിറ്റ് ആൻഡ് റൺ കേസുകളിലും അപകടത്തിൽ പരിക്കേറ്റവർക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാകും. രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരോടും പുതിയ പദ്ധതിയേപ്പറ്റിയുള്ള അഭിപ്രായമാരാഞ്ഞ് ജൂലൈ 10 നകം കേന്ദ്രം കത്തയ്ക്കുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident in Kerala, Modi Cabinet, Road accidents in kerala