നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • POCSO: വധശിക്ഷ ശുപാർശ ചെയ്ത് കേന്ദ്രമന്ത്രിസഭ

    POCSO: വധശിക്ഷ ശുപാർശ ചെയ്ത് കേന്ദ്രമന്ത്രിസഭ

    pocso act

    pocso act

    • Share this:
      ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ നിയമം ശക്തമാക്കുന്നു. നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കും.

      പോക്സോ നിയമപ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി വധശിക്ഷ നൽകണമെന്നാണ് കേന്ദ്രമന്ത്രിസഭയുടെ ശുപാർശ. കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനായി ശിക്ഷ വർധിപ്പിക്കാനുളള ഭേദഗതി ബില്ല് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

      12 വയസിൽ താഴെയുള്ള പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ വധശിക്ഷ ഉറപ്പാക്കുന്ന ക്രിമിനൽ നിയമ ഭേദഗതിക്ക് പിന്നാലെയാണ് പോക്സോ നിയമ ഭേദഗതിക്കുള്ള നീക്കം. 2012ലെ പോക്‌സോ നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്ത് ലൈംഗിക പീഡനത്തിന് കുട്ടികളെ ഇരയാക്കിയാൽ പരമാവധി വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബിൽ.

      പുതിയ നിയമമനുസരിച്ച് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയും. പ്രായപൂര്‍ത്തിയാകാന്‍ കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവെച്ചു ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരമാണ്.

      മുത്തലാഖ്: കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ഇടത് പാർട്ടികൾ


      മൻമോഹൻ സിംഗിനെക്കുറിച്ചുളള സിനിമയ്‌ക്കെതിരെ കോൺഗ്രസ്
      ഭേദഗതിപ്രകാരം ഇത്തരം കേസുകളിലെ പ്രതികൾക്ക് വധശിക്ഷ വരെ നൽകാമെന്നാണ് ബില്ലിൽ പറയുന്നത്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും ഇത് റിപ്പോർട്ട് ചെയ്യാത്തവർക്കും വന്‍തുക പിഴയും ശിക്ഷയും വിധിക്കും.




       
      First published: