• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഭീകരരെയും രാജ്യദ്രോഹ ശക്തികളെയും നിരീക്ഷിക്കാൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചിട്ടുണ്ട്': കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

'ഭീകരരെയും രാജ്യദ്രോഹ ശക്തികളെയും നിരീക്ഷിക്കാൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചിട്ടുണ്ട്': കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

വിവരങ്ങൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ്, സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി ഇവ പൊതുസംവാദത്തിന് വയ്ക്കാനാകില്ലെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

Supreme Court

Supreme Court

  • Share this:
ഭീകരരെയും രാജ്യദ്രോഹ ശക്തികളെയും നിരീക്ഷിക്കാൻ ചില സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ. ഐ.ടി നിയമം ഇതിന് അനുവാദം നൽകുന്നുണ്ട്.അതിന്റെ വിവരങ്ങൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി ഇവ പൊതുസംവാദത്തിന് വയ്ക്കാനാകില്ലെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. പെഗസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ചപ്പോഴായിരുന്നു കേന്ദ്ര സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിഷയത്തിൽ അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയുമോയെന്ന് അറിയിക്കാൻ സുപ്രീംകോടതി ഇന്നലെ നിർദേശിച്ചിരുന്നു.

അധിക സത്യവാങ്‌മൂലം സമർപ്പിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമർപ്പിച്ച രണ്ട് പേജ് സത്യവാങ്മൂലം പര്യാപ്തമാണെന്നും  സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.ഹർജിക്കാരുടെ ആരോപണങ്ങളിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം  സത്യവാങ്മൂലത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധ സമിതിക്ക് വസ്തുതകൾ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകാൻ കഴിയും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് വെളിപ്പെടുത്താൻ കഴിയില്ല. സ്വതന്ത്രരും നിഷ്പക്ഷരുമായ വിദഗ്ധർ അടങ്ങിയ സമിതിക്ക് മുന്നിൽ എല്ലാ വസ്തുതകളും സമർപ്പിക്കാൻ തയാറാണ്.

ഏത് സോഫ്റ്റ്‌വെയർ ആണ് ഭീകരന്മാരെ നിരീക്ഷിക്കാൻ ഉപയോഗിച്ചതെന്ന് പരസ്യമായി വെളിപ്പെടുത്താൻ കഴിയില്ല എന്നും കേന്ദ്രസർക്കാരിന് വേണ്ടി തുഷാർ മേത്ത വ്യക്തമാക്കി.വിദഗ്ധ സമിതിയെ എതിർക്കുന്നില്ലെന്ന് ഹർജിക്കാരും അറിയിച്ചു. അതേസമയം സമിതിയിൽ സർക്കാർ വിദഗ്ധർ പാടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.

വിദഗ്ധ സമിതി അടക്കമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചു. ഹർജികൾ 10 ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

Also read- പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിക്ക് അതൃപ്തി

നേരത്തെ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതിൽ ഫോൺ ചോർത്തൽ വിവാദം അടിസ്​ഥാന രഹിതമാണെന്നും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്​ഥാനത്തിലാണന്നും കേന്ദ്രം വ്യക്തമാക്കി. പെഗസസ്​ അന്വേഷിക്കാൻ വിദഗ്​ധ സമിതി രൂപീകരിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

ഹർജികൾ ഊഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരിച്ച കേന്ദ്രസർക്കാർ പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആരെയും നിരീക്ഷിച്ചിട്ടില്ലെന്നും, ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട എല്ലാ വശവും വിദഗ്ധ സമിതി പരിശോധിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പുറമെ പാർലമെന്റിൽ ഐ.ടി മന്ത്രി നടത്തിയ പ്രസ്താവനയുടെ പകർപ്പും കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറിയിരുന്നു.

Also read- Taliban| താലിബാൻ മോചിപ്പിച്ച തടവുകാരിൽ നിമിഷാഫാത്തിമ അടക്കമുള്ളമുളളവരുണ്ടെന്ന് സൂചന; ഔദ്യോഗിക സ്ഥിരീകരണമില്ല

ഇത് സ്വീകരിച്ചതിന് ശേഷം നടന്ന വാദങ്ങൾക്കൊടുവിലാണ് പെഗസസ് വാങ്ങിയോ എന്നുള്ളത് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാത്തതെന്തെന്നും ചോദിച്ച കോടതി, പറയാനുള്ളത് മുഴുവൻ സത്യവാങ്മൂലത്തിൽ വിശദമാക്കാനും നിർദേശിക്കുകയും, അധിക സത്യവാങ്മൂലം നൽകാൻ കഴിയുമോ എന്നതിൽ മറുപടി അറിയിക്കാനും പറഞ്ഞിരുന്നത്.
Published by:Naveen
First published: