• HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19‌| കേന്ദ്ര സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം

COVID 19‌| കേന്ദ്ര സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം

അമ്പതുശതമാനത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

corona

corona

  • Share this:
    ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം നൽകി കേന്ദ്ര സർക്കാർ. അമ്പതുശതമാനത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ക്കാരില്‍ അമ്പതു ശതമാനം പേര്‍ മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി.

    ബാക്കിയുള്ള അമ്പതു ശതമാനം പേരും നിര്‍ബന്ധമായും വീട്ടിലിരുന്ന്‌ ജോലി ചെയ്യണമെന്ന നിർദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ജോലി സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

    ഗ്രൂപ്പ് ബി, സി സ്റ്റാഫുകൾക്കായി പ്രതിവാര പട്ടിക തയ്യാറാക്കാനും ഒന്നിടവിട്ട ആഴ്ചകളിൽ ഓഫീസിൽ പോകാൻ ആവശ്യപ്പെടാനും എല്ലാ വകുപ്പ് മേധാവികൾക്കും നിർദ്ദേശമുണ്ട്. ആദ്യ ആഴ്ചയിലെ പട്ടികയിൽ ഓഫീസുകൾക്ക് സമീപത്തായി താമസിക്കുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനോ അല്ലെങ്കിൽ ഓഫീസുകളിലേക്ക് യാത്ര ചെയ്യാൻ സ്വന്തം ഗതാഗതം ഉപയോഗിക്കാനോ നിര്‍ദേശിച്ചിട്ടുണ്ട്.

    രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെയും, രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെയും, രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെയും എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായി ജീവനക്കാരോട് ഹാജരാകാൻ നിർദേശവും നൽകിയിട്ടുണ്ട്.

    You may also like:'COVID 19 | UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ [NEWS]COVID 19| ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി
    [PHOTO]
    COVID 19| പരീക്ഷകൾ മാറ്റാത്തതും ബാറുകൾ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളി: K സുരേന്ദ്രൻ
    [NEWS]


    അവശ്യ, അടിയന്തര സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ജീവനക്കാർക്കും കോവിഡിന്റെ ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്നവർക്കും ഈ നിർദ്ദേശങ്ങൾ ബാധകമല്ലെന്ന് മന്ത്രാലയം അറിയിച്ചു.എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകളോടും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പേഴ്‌സണൽ മന്ത്രാലയം ചൊവ്വാഴ്ച ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം

    എല്ലാ സർക്കാർ വകുപ്പുകളോടും പ്രവേശന കവാടങ്ങളിൽ തെർമൽ സ്കാനറുകൾ സ്ഥാപിക്കണമെന്നും ഹാൻഡ് സാനിറ്റൈസറുകൾ നിർബന്ധമായി സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
    Published by:Gowthamy GG
    First published: