നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം; സുരക്ഷ ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം; സുരക്ഷ ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

  ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെ ഉണ്ടാകുന്ന അക്രമസംഭവങ്ങളില്‍ ആശങ്ക അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വാകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

   ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

   Also Read-ആനയിറങ്ങുന്ന കാട്ടിലൂടെ വാക്സിൻ നല്കാൻ മണിക്കൂറുകൾ നടന്ന് ആരോഗ്യ പ്രവർത്തകർ

   ആരോഗ്യ പ്രവര്‍ത്തക്കെതിരെ അക്രമങ്ങള്‍ നടത്തുകയും ആരോഗ്യ കേന്ദ്രങ്ങളില്‍ നാശനഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയും കനത്തപിഴയും ശിക്ഷയായി നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്ത പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് അടിയവന്തരമായി ജാമ്യം നല്‍കുന്നതിനും അര്‍ഹതയില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

   അതേസമയം ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിച്ചേക്കും. കോവാക്സിന്റെ താത്പര്യപത്രം അംഗീകരിച്ച ലോകാരോഗ്യ സംഘടന ജൂണ്‍ 23ന് രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രീ-സബ്മിഷന്‍ യോഗം നിശ്ചയിച്ചു. യോഗത്തില്‍ വാക്സിന്റെ വിശദ വിവരങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും സംഗ്രഹം സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും.

   ലോകാരോഗ്യ സംഘടന കോവാക്സിന് ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് കഴിഞ്ഞമാസം പ്രതികരിച്ചിരുന്നു. പുതിതയോ ലൈസെന്‍സില്ലാത്തതോ ആയ ഉല്‍പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്നതിന്റെ പ്രധാനഘട്ടമാണ് അടിയന്തപ ഉപയോഗാനുമതി പട്ടികയില്‍ ഉള്‍പ്പെടുകയെന്നത്.

   Also Read-കോവിഡ് 19: ഡ്രൈവ് ഇൻ വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുള്ള നഗരങ്ങൾ ഏതൊക്കെയെന്ന് അറിയാം

   അതേസമയം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നുവെന്ന് പ്രതീക്ഷ നല്‍കി പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1587 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ വാര്‍ത്ത ഒരു ദിവസത്തിനിടെ 88977 പേര്‍ രോഗമുക്തി നേടി. രോഗനിരക്ക് കുറയുന്നതും രോഗമുക്തി നിരക്ക് കൂടുന്നതും ആശ്വാസകരമായ വാര്‍ത്തയാണ്.

   രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയര്‍ന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 26,89,60,399 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}