ന്യൂഡല്‍ഹി: അധ്യാപക ദിനത്തിന് മുമ്പായി രാജ്യത്തെ എല്ലാ സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. അധ്യാപകര്‍ക്ക് വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ കേന്ദ്രം 2 കോടി അധിക വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.അധ്യാപകരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സിന് നല്കാന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. പരാമവധി അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് വാക്സിന് നല്കാന് സംസ്ഥാനങ്ങള്‍ ശ്രമിക്കണം അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്കൂള്‍ അടഞ്ഞുകിടക്കുകയാണ്.പ്രദേശിക അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം പരിശോധിച്ച് സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
ഗുജറാത്തില്‍ സെപ്തംബര്‍ മുതല്‍ സ്കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനം നേരിയ രീതിയില്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 6,7,8 ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടച്ചത്. അനിന് ശേഷം ഈ വര്‍ഷം ജനുവരിയില്‍ 10,12 ക്ലാസുകള്‍ വീണ്ടും തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടക്കുകയായിരുന്നു.തമിഴ്നാട്ടില്‍ സ്കൂളുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.സ്കൂളുകള്‍ ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളാണ് തുറക്കുക. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
നടന് വിവേകിന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കുംപ്രമുഖ തമിഴ് നടന് വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന് അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് വാക്സിന് സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് നടന് മരണം സംഭവിച്ചത്.
വിവേകിന്റെ മരണത്തിന് പിന്നാലെ വാക്സിന് എടുത്തതാണ് മരണകാരണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടന് മന്‍സൂര്‍ അലിഖാന് അടക്കമുള്ളവരും ആരോപണവുമായി രംഗത്ത് വന്നത്. തുടര്‍ന്ന് പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുത്തു.
എന്നാല്‍ ഇപ്പോള്‍ വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മിഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്.
കോവിഡ് വാക്സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് വാര്‍ത്ത പ്രചരിക്കുന്നതിനാല്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കേണ്ടത് ആവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ദേശീയ കമ്മിഷന് ഹര്‍ജി സ്വീകരിക്കുകയും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
ഹൃദയാഘാതത്തെ തുടര്‍ന്ന് വടപളനിയിലെ സിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഹൃദയത്തിന്റെ ഒരു പ്രധാന രക്തക്കുഴലില്‍ ബ്ലോക്ക് നേരിട്ട അദ്ദേഹത്തെ ചെന്നൈ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും സ്റ്റെന്റിംഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഇതൊന്നും വിവേകിന്റെ ജീവന് രക്ഷിക്കാന്‍ ഉതകുന്നത് ആയിരുന്നില്ല.
ഇടത് കൊറോണറി ആര്‍ട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂര്‍ണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു വിവേക്. ഒരു മണിക്കൂറോളം എടുത്താണ് ഡോക്ടര്‍മാര്‍ ആ ബ്ലോക്ക് മാറ്റിയത്. വാക്സിന് സ്വീകരിച്ചത് കൊണ്ടല്ല ഹൃദയാഘാതം ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയില്‍ വിവേക് കോവിഡ് നെഗറ്റീവ് ആണ്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ വിവേകിന് മിതമായ രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നു. മുന്‍പൊരിക്കലും ഇത്രയും തീവ്രമായ ആരോഗ്യപ്രശ്നങ്ങളുമായി വിവേക് ആശുപത്രിയില്‍ വന്നിരുന്നില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തമിഴ്നാട്ടിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് വിവേക് കോവാക്സിന് സ്വീകരിക്കാനെത്തിയത്. ശേഷം അദ്ദേഹം കൂടുതല്‍പ്പേര്‍ വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ടു വരണമെന്നും ആഹ്വനം ചെയ്തു.
59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. 'പൊതുവിടങ്ങളില്‍ നമ്മള് സുരക്ഷിതരായിരിക്കാന്‍ മാസ്ക് ധരിക്കുകയും, കൈകള്‍ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാന്‍ വേണ്ടിയാണ് വാക്സിന്. നിങ്ങള്‍ സിദ്ധ, ആയുര്‍വേദ മരുന്നുകള്‍, വൈറ്റമിന്‍ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാല്‍ നമ്മുടെയെല്ലാം ജീവന് രക്ഷിക്കാന്‍ കഴിയുന്നത് വാക്സിന് കൊണ്ട് മാത്രമാണ്. വാക്സിന് എടുത്തവര്‍ക്കു കോവിഡ് വരില്ലേ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവന് ഹനിക്കപ്പെടില്ല,' വിവേക് പറഞ്ഞതിങ്ങനെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.