• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ അഞ്ച് ശതമാനം വർദ്ധന; നടപ്പാക്കുന്നത് മുൻകാല പ്രാബല്യത്തോടെ

ഡി.എ വര്‍ധിപ്പിച്ചത് വഴി 16000 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

news18
Updated: October 9, 2019, 4:46 PM IST
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ അഞ്ച് ശതമാനം വർദ്ധന; നടപ്പാക്കുന്നത് മുൻകാല പ്രാബല്യത്തോടെ
പ്രകാശ് ജാവദേക്കർ
  • News18
  • Last Updated: October 9, 2019, 4:46 PM IST IST
  • Share this:
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അഞ്ചുശതമാനം വര്‍ധിപ്പിച്ചു. ഇതോടെ നിലവിൽ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി. ക്ഷാമബത്ത വര്‍ധന 50ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍ക്കാര്‍ക്കും ഗുണം ചെയ്യും. ജൂലായ് മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പാക്കുക.

ഡി.എ വര്‍ധിപ്പിച്ചത് വഴി 16000 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

പാക് അധിനിവേശ കശ്മിരീല്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറി പല സംസ്ഥാനങ്ങളില്‍ താമസിക്കുന്ന 5500 കുടുംബങ്ങള്‍ക്ക് അഞ്ചര ലക്ഷം രൂപ വീതം നല്‍കും. നേരത്തെ കശ്മീരിലേക്ക് കുടിയേറിയവര്‍ക്ക് മാത്രമാണ് അഞ്ചര ലക്ഷം രൂപ വീതം നല്‍കിയിരുന്നത്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ആധാര്‍ ബന്ധിപ്പിക്കല്‍ നവംബര്‍ മുപ്പത് വരെ നീട്ടി. ആറായിരം രൂപ വെച്ചാണ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

First published: October 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...