നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഡല്‍ഹി പൊലീസ് കമ്മീഷണര്‍; നിയമനം വിരമിക്കാന്‍ മൂന്ന് ദിവസം ബാക്കിനില്‍ക്കെ

  മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഡല്‍ഹി പൊലീസ് കമ്മീഷണര്‍; നിയമനം വിരമിക്കാന്‍ മൂന്ന് ദിവസം ബാക്കിനില്‍ക്കെ

  വിരമിക്കാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെയാണ് ഡല്‍ഹി പൊലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചത്.

  രാകേഷ് അസ്താന

  രാകേഷ് അസ്താന

  • Share this:
   ന്യൂഡല്‍ഹി: ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഗുജറാത്ത് കേഡറില്‍ നിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന. വിരമിക്കാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെയാണ് ഡല്‍ഹി പൊലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചത്.

   2022 ജൂലൈ 31 വരെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് അദ്ദേഹം തുടരും. ഔദ്യോഗിക ഉത്തരവിനായി കാത്തിരിക്കുകയാണെന്നും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. സിബിഐയില്‍ നിന്ന് പുറത്ത് പോയ അസ്താനയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലായി നിയമിച്ചിരുന്നു.

   രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

   എസ് എന്‍ ശ്രീവാസതവ വിരമിച്ചതിന് ശേഷം എസ്എസ് ബലാജിയാണ് പൊലീസ് കമ്മീഷണറുടെ അധിക ചുമതല വഹിച്ചിരുന്നത്. ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് അസ്താനയ്ക്ക് പങ്കുണ്ടായിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കേസ് അന്വേഷിച്ചിരുന്നത് അസ്താനയായിരുന്നു.

   Basavaraj Bommai| കർണാടകയിൽ ബസവരാജ് ബൊമ്മെ പുതിയ മുഖ്യമന്ത്രി

   ബെംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ബിജെപി പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനം എടുത്തത്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് 61കാരനായ ബസവരാജ് ബൊമ്മെയും. ‌

   സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബൊമ്മെ, ആഭ്യന്തര മന്ത്രിയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.20ന് കർണാടകയുടെ 31ാം മുഖ്യമന്ത്രിയായി ബസവരാജ് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളൂരുവിലെ കാപിറ്റോൾ ഹോട്ടലിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും സന്നിഹിതനായിരുന്നു.

   കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ സി എന്‍ അശ്വത്ഥ് നാരായണ, ലക്ഷ്മണ്‍ സുവാഡി, ഗോവിന്ദ് കര്‍ജോള്‍, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി എല്‍ സന്തോഷ്, സി ടി രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച കേന്ദ്രമന്ത്രിമാരായ ജി കിഷന്‍ റെഡ്ഡിയും ധര്‍മേന്ദ്ര പ്രധാനും യോഗത്തിൽ പങ്കെടുത്തു.

   മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. 2008ലാണ് ബി ജെ പിയിലെത്തുന്നത്. ബി എസ് യദ്യൂരപ്പയുടെ അടുത്ത അനുയായി ആയാണ് എക്കാലത്തും ബസരാജ് ബൊമ്മെ അറിയപ്പെടുന്നത്. നേരത്തെ കര്‍ണാടക ജലവിഭവവകുപ്പ് മന്ത്രിയായും ബസവരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

   1960 ജനുവരി 28നാണ് ബസവരാജ് ബൊമ്മെ ജനിച്ചത്. ടാറ്റാ ഗ്രൂപ്പിൽ എഞ്ചിനീയറായിരുന്ന അദ്ദേഹം പിന്നീടാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രണ്ട് തവണ എംഎൽസിയും മൂന്നു തവണ ഷിഗാവോനിൽ നിന്നുള്ള എംഎൽഎയുമായിരുന്നു.

   കര്‍ണാടക രൂപീകരണത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായത്തില്‍ നിന്നായിരുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ബി എസ് യെദ്യൂരപ്പ രാജിവെച്ചത്. തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്.

   ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും മാറ്റമുണ്ടാകും. വൊക്കലിംഗ വിഭാഗത്തില്‍ നിന്നും പട്ടിക വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് നീക്കം. നാല് ഉപമുഖ്യമന്ത്രിമാര്‍ക്കു സാധ്യതയുണ്ട്. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തില്‍ നിന്ന് കൂറുമാറി എത്തിയവര്‍ മന്ത്രിസഭാംഗങ്ങളാകാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}