HOME /NEWS /India / Federated Digital Identities | വിവിധ തിരിച്ചറിയൽ കാർഡുകൾ ഏകോപിപ്പിച്ച് ഒറ്റ ഡിജിറ്റൽ ഐഡിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

Federated Digital Identities | വിവിധ തിരിച്ചറിയൽ കാർഡുകൾ ഏകോപിപ്പിച്ച് ഒറ്റ ഡിജിറ്റൽ ഐഡിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

പുതിയ ഡിജിറ്റല്‍ ഐഡിയ്ക്ക് ആധാര്‍ കാര്‍ഡിന്റേതിന് സമാനമായി ഒരു യുണീക് ഐഡി ഉണ്ടായിരിക്കും.

പുതിയ ഡിജിറ്റല്‍ ഐഡിയ്ക്ക് ആധാര്‍ കാര്‍ഡിന്റേതിന് സമാനമായി ഒരു യുണീക് ഐഡി ഉണ്ടായിരിക്കും.

പുതിയ ഡിജിറ്റല്‍ ഐഡിയ്ക്ക് ആധാര്‍ കാര്‍ഡിന്റേതിന് സമാനമായി ഒരു യുണീക് ഐഡി ഉണ്ടായിരിക്കും.

  • Share this:

    ആധാര്‍ കാര്‍ഡിന്റെ (Aadhar Card) പിന്‍ഗാമിയെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് (Central Government) റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡ്രൈവിംഗ് ലൈസന്‍സ് (Driving License), പാസ്‌പോര്‍ട്ട് നമ്പറുകള്‍ (Passport Numbers), പാന്‍ (PAN) തുടങ്ങി ഒന്നിലധികം ഡിജിറ്റല്‍ തിരിച്ചറിയൽ രേഖകൾ ഏകോപിപ്പിക്കുന്നതിനായി 'ഫെഡറേറ്റഡ് ഡിജിറ്റല്‍ ഐഡന്റിറ്റി' (Federated Digital Identities) എന്ന നൂതന മാതൃക അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (Ministry of Electronics and Information Technology).

    ഈ പുതിയ ഡിജിറ്റല്‍ ഐഡിയ്ക്ക് ആധാര്‍ കാര്‍ഡിന്റേതിന് സമാനമായി ഒരു യുണീക് ഐഡി ഉണ്ടായിരിക്കും. വിവിധ തിരിച്ചറിയൽ രേഖകൾ ഒറ്റ കുടക്കീഴിലെത്തിക്കുന്ന ഈ ഡിജിറ്റല്‍ ഐഡന്റിറ്റി പൗരന്മാരെ 'ശാക്തീകരിക്കുകയും' ഏത് ആവശ്യത്തിന്, ഏത് ഐഡന്റിറ്റി ഉപയോഗിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം അവര്‍ക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

    കേന്ദ്രവും സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട തിരിച്ചറിയൽ വിവരങ്ങൾ സംഭരിക്കുന്നതിനുള്ള ഒരു കേന്ദ്രസ്ഥാനമായി ഫെഡറല്‍ ഡിജിറ്റല്‍ ഐഡന്റിറ്റി വര്‍ത്തിക്കും. ഈ ഡിജിറ്റല്‍ ഐഡി കെവൈസി (KYC - Know Your Customer) അല്ലെങ്കില്‍ ഇ- കെവൈസി (eKYC ) പ്രക്രിയകള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഓണ്‍ലൈന്‍ തിരിച്ചറിയൽ പ്രക്രിയകള്‍ സുഗമമാക്കുന്നതിന് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളെ പ്രാപ്തമാക്കാൻ 2017ല്‍ അവതരിപ്പിച്ച ഇന്ത്യ എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ (ഇന്‍ഡെഎ) 2.0 ന് കീഴിലായിരിക്കും ഈ നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

    ഫെഡറല്‍ ഡിജിറ്റല്‍ ഐഡന്റിറ്റിയില്‍ ആരാണ് പ്രവര്‍ത്തിക്കുക?

    ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന്, കേന്ദ്രമോ അല്ലെങ്കില്‍ കൺകറന്റ്, സംസ്ഥാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളോ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന രീതിയിൽ ഒരു പുതുക്കിയ ചട്ടക്കൂട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരുകൾ സ്റ്റേറ്റ് ആർക്കിടെക്ച്ചർ പാറ്റേണിന്റെ മേൽനോട്ടം വഹിക്കുമ്പോൾ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ചേർന്ന് 'ഇന്‍ഡിഇഎ ലൈറ്റ് ആര്‍ക്കിടെക്ചര്‍ പാറ്റേണില്‍' (InDEA Lite Architecture Pattern) പ്രവര്‍ത്തിക്കും.

    ഫെഡറല്‍ ഡിജിറ്റല്‍ ഐഡന്റിറ്റിയുടെ ഉദ്ദേശ്യം

    പരസ്പരബന്ധിതമായ ഒരു പുതിയ ഡിജിറ്റല്‍ ആര്‍ക്കിടെക്ചര്‍ വികസിപ്പിക്കുകയാണ് നിര്‍ദ്ദിഷ്ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം പദ്ധതിയെ സംബന്ധിച്ച് വിമര്‍ശകര്‍ ഡിജിറ്റല്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിച്ചേക്കാം. കൂടാതെ ഒറ്റ ഐഡിയുടെ കീഴില്‍ നിര്‍ണായകമായ എല്ലാ രേഖകളും വരുന്നത് കൂടുതല്‍ അപകടസാധ്യതകള്‍ ഉണ്ടാക്കിയേക്കാം. എന്നിരുന്നാലും, നിര്‍ദ്ദിഷ്ട പദ്ധതി അതിന്റെ ആരംഭ ഘട്ടത്തിലാണ്. ഈ പ്രൊപ്പോസൽ ഉടന്‍ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും ഫെബ്രുവരി 27നകം മന്ത്രാലയം ഇക്കാര്യത്തിൽ അഭിപ്രായങ്ങള്‍ തേടുമെന്നും റിപ്പോര്‍ട്ടുണ്ട്.

    First published:

    Tags: Aadhaar ആധാർ, Electoral ID card, Passport