Nirmala Sitharaman speech today: 'ഒരു ഇന്ത്യ ഒരു കൂലി'; കുടിയേറ്റ തൊഴിലാളികൾക്കായി താമസസൗകര്യവും സൗജന്യ ഭക്ഷ്യധാന്യവും

Nirmala Sitharaman speech today: പ്രാദേശിക അടിസ്ഥാനത്തിൽ കൂലിയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നും ദേശീയ അടിസ്ഥാന വേതനം എന്ന നയം സർക്കാർ നപ്പാക്കുമെന്നും നിർമല സീതാരാമൻ

News18 Malayalam | news18-malayalam
Updated: May 14, 2020, 7:39 PM IST
Nirmala Sitharaman speech today: 'ഒരു ഇന്ത്യ ഒരു കൂലി'; കുടിയേറ്റ തൊഴിലാളികൾക്കായി താമസസൗകര്യവും സൗജന്യ ഭക്ഷ്യധാന്യവും
Nirmala Sitharaman
  • Share this:
ന്യൂഡൽഹി: കൂലിയിൽ തുല്യത ഉറപ്പാക്കാൻ ഒരു ഇന്ത്യ ഒരു കൂലി പദ്ധതിയുമായി കേന്ദ്രസർക്കാർ. സമസ്ത തൊഴിൽ മേഖലകളിലും മിനിമം കൂലി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും മിനിമം കൂലി ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരും. പ്രാദേശിക അടിസ്ഥാനത്തിൽ കൂലിയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നും ദേശീയ അടിസ്ഥാന വേതനം എന്ന നയം സർക്കാർ നപ്പാക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഭിയാൻ പ്രകാരം ഒമ്പത് പദ്ധതികളാണ് ഇന്ന് ധനമന്ത്രി വിശദീകരിച്ചത്. റേഷൻ കാർഡ് ഇല്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് അഞ്ചുകിലോ ധാന്യം ഒരു കുടുംബത്തിന് ഒരു കിലോ കടല എന്നിവ അടുത്ത രണ്ടു മാസത്തേക്ക് നൽകും. എട്ടുകോടി കുടുംബങ്ങൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. അതിഥി തൊഴിലാളികൾക്കായി നഗരങ്ങളിൽ കുറഞ്ഞ വായ്പയ്ക്ക് താമസസൌകര്യം ഒരുക്കുന്ന പദ്ധതി കൊണ്ടുവരും.

രാജ്യത്തെ ഇടത്തരം വരുമാനക്കാർക്കുള്ള ഭവന നിർമാണ പദ്ധതിക്ക് 70000 കോടി പ്രഖ്യാപിച്ചു. ലഘു ഭവനവായ്പകൾക്കുള്ള പലിശ സബ്സിഡി 2021 മാർച്ച് 31 വരെ നീട്ടി. ആറു ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ളവർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. രാജ്യത്തെ 3.3 ലക്ഷത്തോളം ഇടത്തരം കുടുംബങ്ങൾക്ക് ഗുണകരമാകും. പദ്ധതിയിലൂടെ 70000 കോടിയുടെ നിക്ഷേപം ഭവന നിർമാണ മേഖലയിലുണ്ടാകും.

കർഷകർക്ക് 30000 കോടി രൂപയുടെ അധിക ധനസഹായം നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഗ്രാമീണ ബാങ്കുകളിലൂടെയും സഹകരണസംഘങ്ങളിലൂടെയുമാണ് ഈ പണം വായ്പയായി നൽകുക. 3 കോടി കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ 2.5 ലക്ഷം കർഷകർക്ക് വായ്പാ സഹായം ലഭിക്കും. ഇതിനായി രണ്ടു ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെയും ക്ഷീരകർഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു. ഇതുവരെ നാലു ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്ക് വിതരണം ചെയ്തു. മൂന്നുകോടി കർഷകർക്ക് പലിശ കുറഞ്ഞ വായ്പ ലഭിച്ചു.

Read Also- കോവിഡ് കാലം കഴിയുമ്പോൾ കേരളം ഈ നാലു പ്രതിസന്ധികളെ എങ്ങനെ നേരിടും ?

'ഒരു രാജ്യം ഒരു റേഷൻ കാർഡ്' എന്ന സംവിധാനം രാജ്യത്ത് നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കുവെക്കുകയായിരുന്നു ധനമന്ത്രി. രണ്ടു ദിവസത്തിനുള്ളിൽ തന്റെ രണ്ടാമത്തെ പത്രസമ്മേളനമാണ് ഇന്ന് നിർമല സീതാരാമൻ നടത്തിയത്.
TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]


തെരുവ് കച്ചവടക്കാർക്ക് 5,000 കോടി രൂപ പ്രത്യേക വായ്പാ സൗകര്യം കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇന്ത്യാ സർക്കാർ പ്രത്യേക വായ്പാ സൗകര്യം ആരംഭിക്കും. പ്രാരംഭ പ്രവർത്തന മൂലധനം 10,000 രൂപ ആയിരിക്കും. 50 ലക്ഷത്തോളം തെരുവ് കച്ചവടക്കാർക്ക് പദ്ധതിയുടെ ഫലം ലഭിക്കും. ഇതിനായി 5,000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കും. പണമിടപാടുകളിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഒരു രാജ്യം ഒരു റേഷൻ കാർഡ്

"സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരൊറ്റ റേഷൻ കാർഡ് സംവിധാനം 2021 മാർച്ചോടെ നടപ്പാക്കും. ഇതോടെ ഇന്ത്യയിലെ ഏതു സംസ്ഥാനത്തുമുള്ള ന്യായ വിലക്കടയിൽ നിന്ന് പൊതുവിതരണ സമ്പ്രദായത്തിലേക്ക് പ്രവേശിക്കാൻ കുടിയേറ്റക്കാർക്ക് സാധിക്കും. നിലവിൽ കുടിയേറ്റ കുടുംബങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതുവിതരണ സംവിധാനം വഴി ലഭ്യമാക്കാൻ കഴിയില്ല. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി കുടിയേറ്റ ഗുണഭോക്താവിനെ ന്യായ വിലക്കടയിൽ നിന്ന് പൊതുവിതരണസമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യം വാങ്ങാൻ പ്രാപ്തമാക്കും. ജനസംഖ്യയുടെ 83 ശതമാനം വരുന്ന 23 സംസ്ഥാനങ്ങളിലെ 67 കോടി ഗുണഭോക്താക്കളാണ് നിലവിൽ പൊതുവിതരണസമ്പ്രദായത്തിനുകീഴിലുള്ളത്. 2021 മാർച്ചോടെ എല്ലാ സംസ്ഥാനങ്ങളും ന്യായമായ വില ഷോപ്പ് ഓട്ടോമേഷൻ പൂർത്തിയാക്കും, ”ധനമന്ത്രി പറഞ്ഞു.

1,500 കോടിയുടെ മുദ്ര ശിശു വായ്പ

50,000 രൂപയുടെ മുദ്ര ശിശു വായ്പ നിലവിലെ പോർട്ട്ഫോളിയോ 1.62 ലക്ഷം കോടി രൂപയാണ്. 12 മാസത്തേക്ക് പ്രോംപ്റ്റ് പേയ്‌മെൻറുകൾക്ക് സർക്കാർ രണ്ട് ശതമാനം പലിശ സബ്‌വെൻഷൻ നൽകും. മുദ്ര ശിശു വായ്പക്കാർക്ക് 1,500 കോടി രൂപയുടെ ആശ്വാസം ലഭിക്കും. ഏകദേശം 3 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് കരുതുന്നു

ഗ്രാമീണമേഖലയിൽ തൊഴിലവസരങ്ങൾക്കായി CAMPA വഴി 6000 കോടി

ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് 6,000 കോടി രൂപ മാറ്റിവെച്ചു. ആദിവാസികൾക്ക് ഉൾപ്പടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതി. വനവൽക്കരണം പോലുള്ള ജോലികൾ ഇതിൽ ഉൾപ്പെടും.
Published by: Anuraj GR
First published: May 14, 2020, 7:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading