• HOME
 • »
 • NEWS
 • »
 • india
 • »
 • Azadi Ka Amrit Mahotsav | ആസാദി കാ അമൃത് മഹോത്സവ്: 21,000 കിലോമീറ്റർ ബൈക്ക് റാലി സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം

Azadi Ka Amrit Mahotsav | ആസാദി കാ അമൃത് മഹോത്സവ്: 21,000 കിലോമീറ്റർ ബൈക്ക് റാലി സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം

ഇന്ത്യൻ പൈതൃകവും സംസ്‌കാരവും ഉയർത്തിക്കാട്ടുകയും ആരോഗ്യത്തിന്റെയും ഫിറ്റ്‌നസിന്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

 • Last Updated :
 • Share this:
  ആസാദി കാ അമൃത് മഹോത്സവത്തിന്റെ (Azadi Ka Amrit Mahotsav) ഭാ​ഗമായി മോട്ടോർസൈക്കിൾ റാലി (motorcycle rally) സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിയാച്ചിൻ ബേസ് ക്യാമ്പ്, കാർഗിൽ, നാഥു ലാ പാസ്, സ്റ്റാച്യു ഓഫ് യൂണിറ്റി, സബർമതി ആശ്രമം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും ബൈക്ക് റാലി നടത്തുക. സെപ്റ്റംബറിൽ ആരംഭിക്കുന്ന റാലിയിൽ 75 ബൈക്കർമാർ പങ്കെടുക്കും.

  ഓൾ ഇന്ത്യ മോട്ടോർബൈക്ക് എക്‌സ്‌പെഡിഷൻ (All India Motorbike Expedition) എന്ന സംഘടനയുമായി സഹകരിച്ചാണ് ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ പൈതൃകവും സംസ്‌കാരവും ഉയർത്തിക്കാട്ടുകയും ആരോഗ്യത്തിന്റെയും ഫിറ്റ്‌നസിന്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

  മൂന്ന് മാസം നീണ്ടുനിൽക്കുന്ന ബൈക്ക് റാലിയാകും നടത്തുക. 34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 250 ലധികം ജില്ലകളിലുമായി ഏകദേശം 21,000 കിലോമീറ്റർ സഞ്ചരിക്കും. ഡൽഹിയിൽ നിന്നായിരിക്കും ഫ്ളാ​ഗ് ഓഫ്. സർക്കാർ പ്രതിനിധികൾ, സെലിബ്രിറ്റികൾ, പൊതുജനങ്ങൾ എന്നിവർക്ക് ആശംസകൾ അർപ്പിക്കാനുള്ള അവസരവും ഉണ്ടാകും. ബൈക്ക് യാത്രക്കാർ കടന്നുപോകുന്ന രാജ്യത്തെ 75 സ്ഥലങ്ങളിൽ പ്രത്യേകം ഇവന്റുകൾ നടക്കും. ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്പ് ജനപ്രിയമാക്കുന്നതിലും ബൈക്കർമാർ ശ്രദ്ധ കേന്ദ്രീകരിക്കും.

  read also : ICHR സൈറ്റില്‍ ആസാദി കേ അമൃത് മഹോത്സവില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമില്ല; വിമര്‍ശനവുമായി വി ടി ബല്‍റാം

  ബൈക്കർമാർ സന്ദർശിക്കുന്ന സ്ഥലങ്ങൾ

  ഡൽഹിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം, ബൈക്കർമാർ പഞ്ചാബിലേക്ക് കടക്കും. ഹുസൈനിവാല ദേശീയ രക്തസാക്ഷി സ്മാരകം, ലാലാ ലജ്പത് റായിയുടെ പൂർവിക ഭവനം, അമൃത്സറിലെ ജാലിയൻ വാലാബാഗ് സ്മാരകം എന്നിവിടങ്ങളിലും പോകും. അവിടെ നിന്ന് ലഡാക്കിലെ കാർഗിൽ യുദ്ധസ്മാരകത്തിലേക്കും സിയാച്ചിൻ ബേസ് ക്യാമ്പിലേക്കും പോകും. ഹിമാചൽ പ്രദേശിലെ രാഷ്ട്രപതി നിവാസ്, മധ്യപ്രദേശിലെ റാണി ലക്ഷ്മി ബായി മഹൽ, ഝാൻസി കോട്ട, ലഖ്‌നൗവിലെ ഇമാംബര, ദിൽകുഷാ കൊട്ടാരം, മിർസാപൂരിലെ ചുനാർ കോട്ട, കാശി വിശ്വനാഥ ക്ഷേത്രം, ഗംഗാഘട്ട് എന്നിവിടങ്ങളിലേക്കും വാരണാസിയിലേക്കും ബൈക്കർമാർ എത്തും.

  തുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിലെ നാഥുലാ ചുരം, ഇന്ത്യ-ഭൂട്ടാൻ അതിർത്തി, കാമാഖ്യ ക്ഷേത്രം, ബീഹാറിലെ വീർ കുൻവർ സിങ്ങിന്റെ ജന്മസ്ഥലം, ഡോ രാജേന്ദ്ര പ്രസാദ് സ്മാരക ഭവനം തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലേക്കും അസമിലെ ഇറ്റാ കോട്ടയുടെയിലേക്കും മണിപ്പൂരിലെ കംഗ്ല കോട്ടയിലേക്കും യാത്ര തിരിക്കും.

  ഇന്ത്യ-മ്യാൻമർ അതിർത്തി, ഇന്ത്യൻ സൈന്യത്തിന്റെ മണിപ്പൂരിലെ രക്തസാക്ഷി സ്മാരകം, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി, കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ജാർഖണ്ഡിലെ ബിർസ മുണ്ട മ്യൂസിയം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ഒഡീഷയിലെ സ്വരാജ് ആശ്രമത്തിന്റെയും ജന്മസ്ഥലം, ഛത്തീസ്ഗഡിലെ മഹന്ത് ഘാസിദാസ് സ്മാരകം, സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി, തെലങ്കാനയിലെ റാമോജി ഫിലിം സിറ്റി, വിക്ടോറിയ ജൂബിലി സ്മാരകം, പുതുച്ചേരിയിലെ സേക്രഡ് ഹാർട്ട് ബേസിൽ ചർച്ച്, തമിഴ്‌നാട്ടിലെ പാലസ് രാമലിംഗ മ്യൂസിയം, തമിഴ്‌നാട്ടിലെ ഡോ.എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ, വിവേകാനന്ദ റോക്ക് മെമ്മോറിയൽ എന്നീ സ്ഥലങ്ങളും സന്ദർശിക്കും.

  കർണാടകയിലെ ഐഎസ്ആർഒ ആസ്ഥാനം, രാജ്ഗുരു, ലോകമാന്യ തിലക് എന്നിവരുടെ ജന്മസ്ഥലങ്ങൾ, മഹാരാഷ്ട്രയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനം, ദാമൻ ദിയുവിലെ വിളക്കുമാടം, ഏകതാ പ്രതിമ, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മസ്ഥലം, ഗുജറാത്തിലെ അമുൽ പ്ലാന്റ് എന്നിവയാണ് ബൈക്കർമാർ എത്തിച്ചേരുന്ന മറ്റ് സ്ഥലങ്ങൾ. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം, സബർമതി ആശ്രമം, ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം, മധ്യപ്രദേശിലെ താജ്-ഉൽ-മസ്ജിദ്, രാജസ്ഥാനിലെ സിറ്റി പാലസ് എന്നിവിടങ്ങളിലും റൈഡർമാർ എത്തും. നവംബർ അവസാനം ഡൽഹിയിൽ റാലി സമാപിക്കും.
  Published by:Amal Surendran
  First published: