LockDown 5.0 ? മെയ് 31 നു ശേഷവും കേന്ദ്രസർക്കാർ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ

LockDown 5.0 ? | മൂന്നാമത്തെ ലോക്ക്ഡൗൺ മെയ് 17ന് അവസാനിച്ചെങ്കിലും ഇളവുകൾ അനുവദിച്ചു കൊണ്ട് നാലാമത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 31നാണ് നാലാമത്തെ ലോക്ക്ഡൗൺ അവസാനിക്കുന്നത്.

News18 Malayalam | news18
Updated: May 27, 2020, 11:20 PM IST
LockDown 5.0 ? മെയ് 31 നു ശേഷവും കേന്ദ്രസർക്കാർ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ
News18 Malayalam
  • News18
  • Last Updated: May 27, 2020, 11:20 PM IST
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. മെയ് 31നാണ് നാലാമത്തെ ലോക്ക്ഡൗൺ അവസാനിക്കുന്നത്. എന്നാൽ, കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുമെന്നാണ് സൂചനകൾ.

രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹ്മദാബാദ്, പുനെ, ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിൽ ലോക്ക്ഡൗൺ നീട്ടിയേക്കും. അതേസമയം, ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തിൽ എത്തുമ്പോൾ ആരാധനാലയങ്ങളും ജിമ്മുകളും തുറന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

You may also like:ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി [NEWS]ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS]രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]

കോവിഡ് 19 വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി മാർച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഒന്നാംഘട്ട ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിച്ചെങ്കിലും അത് മെയ് മൂന്നുവരെ നീട്ടുകയായിരുന്നു. മെയ് മൂന്നിന് വീണ്ടും മെയ് 17 വരെ ലോക്ക്ഡൗൺ നീട്ടി. മൂന്നാമത്തെ ലോക്ക്ഡൗൺ മെയ് 17ന് അവസാനിച്ചെങ്കിലും ഇളവുകൾ അനുവദിച്ചു കൊണ്ട് നാലാമത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

മെയ് 31നാണ് നാലാമത്തെ ലോക്ക്ഡൗൺ അവസാനിക്കുന്നത്.

First published: May 27, 2020, 11:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading