നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ട്രാൻസ്‌ജെന്റർ വിഭാഗത്തിന് സംവരണം ഏർപ്പെടുത്താനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്

    ട്രാൻസ്‌ജെന്റർ വിഭാഗത്തിന് സംവരണം ഏർപ്പെടുത്താനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്

    ട്രാൻസ്ജെഡർ വിഭാഗത്തിന് സംവരണം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
    ട്രാൻസ്‌ജെന്റർ വിഭാഗത്തെ സംബന്ധിച്ച് ഏറ്റവും നിർണായമായ തീരുമാനമാണ് സംവരണം. അതിനുള്ള നടപടി വേഗത്തിലാക്കുകയാണ് കേന്ദ്രസർക്കാർ. വിവിധ മന്ത്രാലയങ്ങൾ, ദേശീയ പിന്നാക്ക കമ്മീഷൻ എന്നിവരുമായി കൂടിയാലോചനകൾ പൂർത്തിയാക്കി സംവരണം സംബന്ധിച്ച കാബിനറ്റ് കുറിപ്പ് സാമൂഹിക നീതി വകുപ്പ് തയ്യാറിക്കിയിട്ടുണ്ട്.

    ഈ നീക്കത്തോട് മന്ത്രിമാരും, കമ്മീഷനും അനുകൂല നിലപാടാണ് കൈകൊണ്ടതെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഭേദഗതി പാർലമെന്റ് സമ്മേളനം മുൻപാകെ വരും. തൊഴിലിനും വിദ്യാഭ്യാസത്തിനും ഒ.ബി.സി. ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് സംവരണം നടപ്പിലാക്കുക.

    നിലവിൽ 27 ശതമാനം സംവരണമാണ് ഒ.ബി.സി വിഭാഗങ്ങൾക്ക് ലഭിക്കുന്നത്. തൊഴിൽ- വിദ്യാഭ്യാസ മേഖലകളിലാണ് സംവരണം. ഇതിൽ ട്രെൻസ്‌ജെന്റർ വിഭാഗത്തെ കൂടി ഉൾപ്പെടുത്തും. ഒ.ബി.സി. പട്ടികയിൽ ഇവരെ കൂടി ഉൾപ്പെടുത്തി സംവരണം ഉറപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.



    പാർലമെന്റ് അംഗീകാരം ലഭിച്ച ശേഷം രാഷ്ട്രപതി ഒപ്പിടുന്നതോടെയാകും ഭേദഗതി പ്രാബല്യത്തിൽ വരിക. അതേസമയം 25 പിന്നാക്ക സമുദായങ്ങൾ ഒ.ബി.സി. പട്ടികയിൽ ഇടം നേടാൻ കാത്തിരിപ്പിലാണ്. ഇവരെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രോഹിണി കമ്മീഷൻ ജനുവരി 2022 ൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. 2017 ഒക്ടോബർ 2ന് നിയോഗിച്ച കമ്മീഷന് 11 തവണ കാലാവധി നീട്ടി നൽകിയിരുന്നു. അടുത്ത മാസം മുതൽ കമ്മീഷൻ സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തും.

    അതേസമയം ഡൽഹി മെട്രോ ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേക ശൗചാലയങ്ങള്‍ അടുത്തിടെ തുറന്നിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിന് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് അവര്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍ ഒരുക്കിയതെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.

    ഡല്‍ഹി മെട്രോയില്‍ ഭിന്ന ശേഷിക്കാര്‍ക്ക് മാത്രമായിരുന്നു പ്രത്യേക ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. നിലവില്‍ സാധാരണ ശൗചാലയങ്ങള്‍ക്ക് പുറമേ 347 പ്രത്യേക ശൗചാലയങ്ങളാണ് വിവിധ മെട്രോ സ്റ്റേഷനുകളിലായി ഉള്ളത്. മെട്രോയുടെ പുതിയ സ്റ്റേഷനുകളിലും പ്രത്യേക ശൗചാലയങ്ങള്‍ ഒരുക്കുമെന്ന് ഡി.എം.ആര്‍.സി. അധികൃതര്‍ പറഞ്ഞു.

    Summary: Central government has proposed inclusion of transgender community for reservation. The proposal has put forward including them under OBC category. Reservation is considered for the education and job sectors
    Published by:user_57
    First published:
    )}