• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിന് പണം നൽകാമെന്ന് യുഎഇ അറിയിച്ചിരുന്നെന്ന് കേന്ദ്രസർക്കാർ

news18india
Updated: August 24, 2018, 6:03 PM IST
കേരളത്തിന് പണം നൽകാമെന്ന് യുഎഇ അറിയിച്ചിരുന്നെന്ന് കേന്ദ്രസർക്കാർ
news18india
Updated: August 24, 2018, 6:03 PM IST
ന്യൂഡൽഹി: പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് പണം നൽകാമെന്ന് യു എ ഇ അറിയിച്ചിരുന്നതായി കേന്ദ്രസർക്കാർ. യു എ ഇ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ വിശദീകരണവുമായി കേന്ദ്രസർക്കാർ എത്തിയിരിക്കുന്നത്.

പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് പണം നൽകാമെന്ന് യു എ ഇ പറഞ്ഞിരുന്നു. എന്നാൽ, എത്ര രൂപയാണെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ 700 കോടിയുടെ കണക്ക് എനിടെനിന്നാണെന്ന് അറിയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

അതേസമയം, കേരളത്തിന് 700കോടി രൂപയുടെ ധനസഹായം നല്‍കുന്നതില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെന്ന് യുഎഇ ഇന്ന് വ്യക്തമാക്കിയിരുന്നു. ധനസഹായം സംബന്ധിച്ച് വിലയിരുത്തല്‍ പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന പറഞ്ഞിരുന്നു.

യുഎഇയുടെ ധനസഹായം സ്വീകരിക്കേണ്ടതിലെന്ന കേന്ദ്രസർക്കാർ തീരുമാനം വിവാദമാകുന്നതിനിടെയാണ് ഇന്ത്യയിലെ യുഎഇ സ്ഥാനപതിയുടെ പ്രതികരണം. എത്ര തുക സഹായം നല്‍കണമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പ്രളയത്തിലെ നാശനഷ്ടവും ഇതിനുശേഷമുളള ദുരിതാശ്വാസ സഹായവും സംബന്ധിച്ച് വിലയിരുത്തല്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ നിശ്ചിതതുക പ്രഖ്യാപിക്കുന്നത് അപക്വമാണ്. യുഎഇ പ്രധാനമന്ത്രി ഷെയിക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരം കേരളത്തെ സഹായിക്കാന്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ധനസഹായത്തിനു പുറമെ മരുന്നുകളും വസ്ത്രങ്ങളും അയയ്ക്കുന്നത് പരിഗണനയിലാണെന്നും അഹമ്മദ് അല്‍ബന്ന അറിയിച്ചു. ഇതിനകം റെഡ്ക്രസന്‍റ് അടക്കമുള്ള സംഘടനകൾ വഴി കേരളത്തിൽ സഹായം എത്തിച്ചതായി യുഎഇ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുമായി യു എ ഇ ഭരണാധികാരി സംസാരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്നു ധനസഹായതുക പരസ്യപ്പെടുത്തിയിരുന്നത്.
First published: August 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍