• HOME
 • »
 • NEWS
 • »
 • india
 • »
 • Christian Persecution | രാജ്യത്ത് ക്രൈസ്തവ പീഡനം നടക്കുന്നുണ്ടെന്ന പ്രചരണം തെറ്റ്; ഹർജിയെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ

Christian Persecution | രാജ്യത്ത് ക്രൈസ്തവ പീഡനം നടക്കുന്നുണ്ടെന്ന പ്രചരണം തെറ്റ്; ഹർജിയെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ

പത്ര വാർത്തകൾ വിശ്വസിച്ചാണ് പരാതിക്കാർ ഹർജി നൽകിയതെന്ന് കോടതിയിൽ കേന്ദ്രം.

 • Last Updated :
 • Share this:
  രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന ഹർജിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ക്രിസ്തുമത വിശ്വാസികൾക്കെതിരെ ഇന്ത്യയിൽ യാതൊരുവിധ അതിക്രമവും നടക്കുന്നില്ല. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ വേണ്ടി വ്യാജമായി ഇങ്ങനെ പ്രചരിപ്പിക്കുകയാണ്. നിക്ഷിപ്ത താൽപര്യങ്ങളുടെ ഭാഗമായാണ് ഇത്തരം അസത്യ പ്രചരണങ്ങൾ ഉണ്ടാവുന്നതെന്നും പൊതുതാൽപര്യ ഹർജിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു.

  ബാംഗ്ലൂർ രൂപതാ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാദോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവർ ചേർന്നാണ് പൊതുതാൽപര്യ ഹർജി നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ ഡെപ്യൂട്ടി സെക്രട്ടറി വഴിയാണ് കേന്ദ്ര സർക്കാർ ഈ ഹർജിയിൽ വിയോജിപ്പ് വ്യക്തമാക്കിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപിൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് കേന്ദ്രത്തിൻെറ നിലപാട് വ്യക്തമാക്കിയത്.

  പൊതു താൽപര്യ ഹർജി സമർപ്പിച്ചവർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഡോ. കോളിൻ ഗോൺസാൽവസ് കേന്ദ്രത്തിൻെറ നിലപാടിന് മറുപടി പറയാൻ സമയം വേണമെന്ന് കോടതിയോട് അഭ്യർഥിച്ചു. ഇതോടെ കോടതി കേസ് പരിഗണിക്കുന്നത് ആഗസ്ത് 25ലേക്ക് മാറ്റി.

  also read : മനുഷ്യക്കടത്ത് ബന്ധം: റോഹിങ്ക്യകൾക്കും ബംഗ്ലാദേശികൾക്കും ആധാർ: PFI പുതിയ രീതികൾ

  പത്ര വാർത്തകൾ വിശ്വസിച്ചാണ് പരാതിക്കാർ ഹർജി നൽകിയതെന്ന് കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. ക്രൈസ്തവർക്കെതിരെ പീഡനങ്ങൾ നടക്കുന്നുവെന്ന് പറയുന്ന തരത്തിലുള്ള ഈ വാർത്തകൾ പലതും വളച്ചൊടിച്ചതോ തെറ്റായതോ ആണെന്നാണ് തങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

  see also : 'ഞങ്ങള്‍ ദൈവത്തെ മാത്രമേ വന്ദിക്കു'; ദേശീയ പതാക ഉയര്‍ത്താന്‍ അധ്യാപികയ്ക്ക് മതം തടസമെന്ന്

  വ്യക്തിപരമായ കാരണങ്ങളാൽ ഉണ്ടായിട്ടുള്ള ക്രിമിനൽ കേസുകൾക്കും വർഗീയനിറം ചാർത്തുകയാണ്. ക്രൈസ്തവർക്കെതിരെ എന്തെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അതൊക്കെയും ക്രൈസ്തവർക്കെതിരായ അതിക്രമമായി വളച്ചൊടിക്കുകയാണ്. അനധികൃത നിർമ്മാണത്തിനെതിരെ പ്രാദേശിക ഭരണകൂടം നിയമ നടപടി എടുത്തപ്പോൾ പോലും അത് ഒരു പ്രത്യേക മതവിഭാഗത്തിനെ ആക്രമിക്കാൻ വേണ്ടിയാണെന്നാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും കേന്ദ്ര സുപ്രീം കോടതിയിൽ വ്യക്തമാക്കി.

  മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഉണ്ടായ ഒരു സംഭവവും കേന്ദ്ര സർക്കാർ കോടതിയിൽ നൽകിയ വിശദീകരണത്തിൽ പ്രതിപാദിക്കുന്നുണ്ട്. "ദീപാവലി ആഘോഷിച്ചില്ലെന്ന് ആരോപിച്ച് ക്രൈസ്തവരായ വർഷയെയും കുടുംബത്തെയും ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി. 2021 നവംബർ 6നാണ് സംഭവം നടന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളുടെ തുടർച്ചയായാണ് വർഷയും കുടുംബവും ആക്രമിക്കപ്പെട്ടത്. ഇതിൽ മതപരമായ വിഷയങ്ങളൊന്നും തന്നെയില്ല. ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്,” കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.

  ഇത്തരം കേസുകളിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം പോലീസ് ചെയ്തിട്ടുണ്ട്. മതപരമായ വിഷയങ്ങളൊന്നും തന്നെ കേസിൽ ഇല്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി തെറ്റായ വാർത്തകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ചില സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളാണ് ഇതിന് ശ്രമിക്കുന്നത്. അടിസ്ഥാനമില്ലാത്ത ഇത്തരം വ്യാജ പ്രചരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
  Published by:Amal Surendran
  First published: