• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുട്ടികൾക്കെതിരെ അശ്ലീല ദൃശ്യപ്രചരണം വേണ്ട; തടയാൻ തയ്യാറായി നോഡൽ സെൽ

news18india
Updated: August 1, 2018, 12:08 PM IST
കുട്ടികൾക്കെതിരെ അശ്ലീല ദൃശ്യപ്രചരണം വേണ്ട; തടയാൻ തയ്യാറായി നോഡൽ സെൽ
news18india
Updated: August 1, 2018, 12:08 PM IST
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോയും അടക്കമുള്ള ഉള്ളടക്കം ഇന്‍റര്‍നെറ്റിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതു സംബന്ധിച്ച പരാതികള്‍ നല്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ ആരംഭിച്ചു. പോർട്ടൽ വഴി ലഭിക്കുന്ന സംസ്ഥാനത്തെ പരാതികള്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷൻ കൈകാര്യം ചെയ്യും. ഇതിനായി, തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനെ നോഡല്‍ സൈബര്‍ സെല്ലായി പ്രഖ്യാപിച്ച് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പദ്ധതിപ്രകാരമാണ് www.cyberpolice.gov.in ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഈ പോര്‍ട്ടലിലേക്ക് കണക്ടിവിറ്റി നൽകിയിട്ടുണ്ട്. ഇതിലൂടെ, പൊലീസ് സ്റ്റേഷനുകള്‍ക്ക് തങ്ങളുടെ അധികാരപരിധിയില്‍ നിന്നുള്ള ഇത്തരം പരാതികള്‍ കാണുന്നതിനും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുമുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്.

ഇതു സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ഈ പോര്‍ട്ടലിലെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് നോഡല്‍ സെല്‍ സംസ്ഥാനത്ത് നിലവില്‍ വരുന്നത്. സംസ്ഥാനത്ത് കൈകാര്യം ചെയ്യേണ്ട പരാതികള്‍ ( പോര്‍ട്ടല്‍ വഴി ലഭിക്കുന്ന) ഈ നോഡല്‍ സൈബര്‍ സെല്ലിലേക്ക് സ്വമേധയാ കൈമാറ്റം ചെയ്യപ്പെടും. സംസ്ഥാനം മുഴുവന്‍ ഈ സെല്ലിന്‍റെ അധികാരപരിധിയിലായിരിക്കും. കണക്ടിവിറ്റി പൂര്‍ണമായും നിലവില്‍ വരുന്നമുറയ്ക്ക് നോഡല്‍ സൈബര്‍ സെല്‍ പരാതികള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് കൈമാറും.

സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എ ഡി ജി പി ആയിരിക്കും നോഡല്‍ ഓഫീസർ. പൊലീസ് സ്റ്റേഷനുകളുമായുള്ള ഏകോപനത്തിലൂടെ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമാക്കാനും എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൈബര്‍ഡോമിന്‍റെ സഹായവും സെല്ലിന് ആവശ്യമായ ഘട്ടങ്ങളില്‍ ലഭ്യമാക്കും. ഇത്തരം പരാതികള്‍ ഫോണിലൂടെ കൈമാറാന്‍ 155260 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ തുടര്‍ന്ന് നിലവില്‍ വരും.

ഐടി ആക്ടിലെ സെക്ഷന്‍ 79 3(b) അനുസരിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍, കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള നടപടികളും നോഡല്‍ സൈബര്‍ സെല്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
First published: August 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍