• HOME
 • »
 • NEWS
 • »
 • india
 • »
 • റസ്‍ലിങ് ഫെഡറേഷന്‍ പ്രസിഡന്റിനെതിരായ പരാതി: പരിഹാരം കാണുമെന്ന് കായിക മന്ത്രിയുടെ ഉറപ്പ്; സമിതി രൂപീകരിക്കും

റസ്‍ലിങ് ഫെഡറേഷന്‍ പ്രസിഡന്റിനെതിരായ പരാതി: പരിഹാരം കാണുമെന്ന് കായിക മന്ത്രിയുടെ ഉറപ്പ്; സമിതി രൂപീകരിക്കും

റസ്‍ലിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് അനുരാഗ് താക്കൂറിന്റെ പരാമര്‍ശം

 • Share this:

  റസ്‍ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശര്‍മ്മയ്‌ക്കെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പരാതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. നിലവിലെ റസ്‍ലിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് അനുരാഗ് താക്കൂറിന്റെ പരാമര്‍ശം. ഗുസ്തി താരങ്ങളുടെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഫെഡറേഷന്റെ നിലവിലെ എല്ലാപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

  ‘റസ്‍ലിങ് ഫെഡറേഷന് എതിരെ കായിക താരങ്ങള്‍ ഉന്നയിച്ച എല്ലാ പരാതികളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഒരു ടൂര്‍ണ്ണമെന്റ് നിര്‍ത്തിവെച്ചത്. കൂടാതെ അസിസ്റ്റന്റ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. അന്വേഷണം നടത്താനായി ഒരു ഉന്നതാധികാര സമിതിയെ നിയമിക്കുന്നതാണ്,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.

  Also read- ‘സുപ്രീം കോടതി ഭരണഘടനയെ ഹൈജാക്ക് ചെയ്തു’; കൊളീജിയം വിഷയത്തിൽ മുന്‍ ഹൈക്കോടതി ജഡ്ജിയുടെ വീഡിയോ പങ്കുവച്ച് കിരൺ റിജിജു

  വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, രവികുമാര്‍ ദാഹിയ, എന്നിവരുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളാണ് റസ്‍ലിങ്ങ് ഫെഡറേഷന്‍ അധ്യക്ഷനും അസിസ്റ്റന്റ് സെക്രട്ടറിയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ഇവയെപ്പറ്റി അന്വേഷിക്കാനാണ് ഉന്നതാധികാര സമിതിയെ രൂപീകരിക്കുന്നതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഗുസ്തി താരങ്ങളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഫെഡറേഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന വിനോദ് തോമറിനെ നീക്കം ചെയ്തത്.

  ഇയാളുടെ സാന്നിദ്ധ്യം ഫെഡറേഷന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. അത്‌ലറ്റുകളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങുന്നയാളാണ് വിനോദ് തോമറെന്നാണ് പ്രധാന ആരോപണം. ഉന്നതപദവിയിലിരുന്ന് ഇയാള്‍ നിരവദി അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെന്നും ഗുസ്തിതാരങ്ങള്‍ ആരോപിച്ചു. അതേസമയം ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാനായി ഉന്നതാധികാര സമിതിയെ ഇന്ന് രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആരൊക്കെയാണ് സമിതിയിലുണ്ടാകുക എന്നും ഇന്നറിയാം.

  Also read- 12 മണിക്കൂറിൽ ഡൽഹിയിൽ നിന്ന് മുംബൈയിലെത്താം; ഒരുലക്ഷം കോടി ‌ചെലവിൽ നിർമിക്കുന്ന എക്സ്പ്രസ് വേയുടെ ചിത്രങ്ങൾ കാണാം

  ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളുന്നുവെന്നാണ് റസ്‍ലിങ്ങ് ഫെഡറേഷന്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും യാതൊരു ക്രമക്കേടും തങ്ങള്‍ നടത്തുന്നില്ലെന്നും ഫെഡറേഷനന്‍ പ്രതിനിധികള്‍ അറിയിച്ചു. റസ്‍ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനും പരിശീലകര്‍ക്കുമെതിരെ ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിവന്ന സമരം ജനുവരി 21നാണ് അവസാനിപ്പിച്ചത്.

  തങ്ങളുടെ പരാതികള്‍ പരിഹരിക്കാമെന്ന് വെള്ളിയാഴ്ച രാത്രി സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് സമരത്തില്‍ പങ്കാളികളായവര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് സംഗീതാ ഫോഗട്ട്, സോനം മാലിക്, അന്‍ഷു മാലിക് എന്നിവരുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെല്ലാം ജനുവരി 18 ന് ആരംഭിച്ച പ്രതിഷേധത്തില്‍ അണിനിരന്നു. WFI പിരിച്ചുവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ശരണ്‍ സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചത്. ഇയാള്‍ വര്‍ഷങ്ങളായി വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് വിനേഷ് ആരോപിച്ചു.

  Also read- പശുവിന്റെ രക്തം വീഴുന്നത് നിർത്തിയാൽ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും: ​ഗുജറാത്ത് കോടതി

  ദേശീയ ക്യാമ്പിലെ നിരവധി പരിശീലകരും വനിതാ ഗുസ്തിക്കാരെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ണഎക പ്രസിഡന്റിനു വേണ്ടി വനിതാ താരങ്ങളെ സമീപിക്കുന്ന ചില സ്ത്രീകളുമുണ്ടെന്നും വിനേഷ് ഫോഗട്ട് കൂട്ടിച്ചേര്‍ത്തു. താന്‍ ലൈംഗിക ചൂഷണം നേരിട്ടിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചതിനും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനും വധഭീഷണി നേരിട്ടതായും വിനേഷ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ച WFI പ്രസിഡന്റിനെ പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലായിരുന്നു ബജ്രംഗ് പൂനിയ.

  ”ഞങ്ങളുടെ പോരാട്ടം സര്‍ക്കാരിനോ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കോ (സായ്) എതിരല്ല. ഇത് ഡബ്ല്യുഎഫ്‌ഐക്ക് എതിരെയാണ്. ണഎക പ്രസിഡന്റിനെ നീക്കം ചെയ്യുന്നത് വരെ ഞങ്ങള്‍ ഈ പ്രതിഷേധം തുടരും”, പൂനിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പ്രസിഡന്റിനെ നീക്കം ചെയ്യുന്നത് വരെ തങ്ങള്‍ ഒരു അന്താരാഷ്ട്ര മത്സരത്തിലും പങ്കെടുക്കില്ലെന്നും പൂനിയ കൂട്ടിച്ചേര്‍ത്തു.

  Also read- ഭാര്യയുടെ കാമുകനെ പന്ത്രണ്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി; ഭർത്താവ് അറസ്റ്റിൽ

  അതിനിടെ, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ താന്‍ ശിക്ഷയേറ്റു വാങ്ങാന്‍ തയ്യാറാണെന്നും ശരണ്‍ സിങ്ങ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തിലെ ബിജെപി എംപി കൂടിയാണ് 66 കാരനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ്. ”ഈ ആരോപണങ്ങളിലൊന്നും സത്യമില്ല. ഒരു വനിതാ ഗുസ്തി താരമെങ്കിലും എനിക്കെതിരെയുള്ള ലൈംഗികാരോപണം തെളിയിച്ചാല്‍ ഞാന്‍ തൂക്കിലേറ്റപ്പെടാന്‍ വരെ തയ്യാറാണ്. ഈ ഗൂഢാലോചനക്കു പിന്നില്‍ ഒരു വ്യവസായിയുണ്ട്”, ശരണ്‍ സിങ്ങ് കൂട്ടിച്ചേര്‍ത്തു.

  Published by:Vishnupriya S
  First published: