വില കുതിക്കുന്നു; ഉള്ളി കയറ്റുമതി കേന്ദ്രം നിരോധിച്ചു

ഒരാഴ്ചയ്ക്കിടെ ഉള്ളിവില വളരെയധികം വർധിച്ചിരുന്നു. ഡൽഹിയിൽ കിലോയ്ക്ക് 60നും 80നും ഇടയിലാണ് ഉള്ളിവില

news18-malayalam
Updated: September 29, 2019, 3:00 PM IST
വില കുതിക്കുന്നു; ഉള്ളി കയറ്റുമതി കേന്ദ്രം നിരോധിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. വില വർധിച്ചതിനെ തുടർന്നാണ് എല്ലാ തരം ഉള്ളികളുടെയും കയറ്റുമതി സർക്കാർ നിർത്തലാക്കിയത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം.

also read:ലൈവ് റിപ്പോർട്ടിംഗിനിടെ അപരിചിതന്റെ ചുംബനം; മനോധൈര്യം കൈവിടാതെ മാധ്യമ പ്രവർത്തക; ശരിയല്ലെന്ന് താക്കീത്

ഒരാഴ്ചയ്ക്കിടെ ഉള്ളിവില വളരെയധികം വർധിച്ചിരുന്നു. ഡൽഹിയിൽ കിലോയ്ക്ക് 60നും 80നും ഇടയിലാണ് ഉള്ളിവില. 400 റേഷൻ കടകൾ വഴിയും 70 മൊബൈൽ വാൻ വഴിയും 23.90 രൂപയ്ക്ക് ഉള്ളി വിതരണം ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.

ഉള്ളിവില പിടിച്ചു നിർത്താൻ കേന്ദ്രം പല വഴികളും നോക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ഒക്ടോബർ 15 ഓടെ എത്തും. മധ്യപ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ശക്തമായ മഴയാണ് ഉള്ളിവില കുതിക്കാൻ കാരണമായത്.
First published: September 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading