പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിസ കാലാവധി തീരുന്ന പ്രശ്‌നം ഇപ്പോള്‍ യു.എ.ഇ.യില്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: April 17, 2020, 2:24 PM IST
പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പ്രതീകാത്മക ചിത്രം
  • Share this:
പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും വ്യക്തമാക്കി. ഇന്ത്യയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ പ്രവാസികളെ നാട്ടിലെത്തിക്കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ.യിലുള്ള പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

എല്ലാ രാജ്യങ്ങളും വിസ കാലാവധി നീട്ടി. വിസ കാലാവധി തീരുന്ന പ്രശ്‌നം ഇപ്പോള്‍ യു.എ.ഇ.യില്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കോവിഡിനെ പ്രതിരോധിക്കലാണ് പ്രധാനമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം കൊണ്ട് വരാന്‍ തയ്യാറാണങ്കില്‍ അതേപ്പറ്റി ആലോചിച്ചു കൂടെ എന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കേരളം തയ്യാറാണോ എന്നും കോടതി ചോദിച്ചു.

You may also like:ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ [PHOTOS]കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]

ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ ആവില്ല. മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി വന്നാല്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാവും. ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടാതെ മെഡിക്കല്‍ ടീമിനെ അയക്കാന്‍ ആവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

മറ്റൊരു രാജ്യത്തിന്റെ അനുവാദമില്ലാതെ ഡോക്ടര്‍മാരെ അയക്കാന്‍ ആവുമോ എന്നും കോടതി ആരാഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിലും നയപരമായ തീരുമാനം എടുക്കണം എന്ന് കോടതി അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടന്ന് കേന്ദ്രം വിശദീകരിച്ചു. സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി ഉള്ളകാര്യം കേന്ദ്രം വ്യക്തമാക്കി. ഈ മാസം ഇരുപതിന് സുപ്രീംകോടതി തീരുമാനം എടുക്കുമോ എന്ന് നോക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 21ന് കേസ് വീണ്ടും പരിഗണിക്കും.

First published: April 17, 2020, 2:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading