• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബന്ദിപ്പൂർ വിലക്ക് നീക്കാൻ കേന്ദ്രം ഇടപെടുന്നു


Updated: August 2, 2018, 11:08 AM IST
ബന്ദിപ്പൂർ വിലക്ക് നീക്കാൻ കേന്ദ്രം ഇടപെടുന്നു

Updated: August 2, 2018, 11:08 AM IST
ന്യൂഡൽഹി: ബന്ദിപ്പൂർ വനമേഖലയിലെ രാത്രികാല ഗതാഗത നിയന്ത്രണം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്രം കത്ത് നൽകി. കർണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി ആണ് കത്ത് നൽകിയത്. ബന്ദിപ്പൂർ വനമേഖലയിലെ റോഡിൻറെ വീതി കൂട്ടാനും രാത്രി യാത്ര നിരോധനം നീക്കുന്നതിനും പിന്തുണ തേടി ആണ് കത്ത്.
റോഡിൻറെ വീതി 15 മീറ്റർ കൂട്ടുന്നതിനും റോഡിന് ഇരു വശവും 8 അടി ഉയരത്തിൽ കമ്പി വല ഉയർത്തുന്നതിനും കേന്ദ്ര ശുപാർശ. ഇതിനായി വരുന്ന 46000 കോടി കേരളവും കർണാടകവും സംയുക്തമായി വഹിക്കണം. ഓഗസ്റ്റ് എട്ടിന് സുപ്രീം കോടതി കേസ് പരിഗണിക്കാൻ ഇരിക്കെ ആണ് കത്ത്.

അതേസമയം രാത്രിയാത്രാ വിലക്ക് മാറ്റാനുള്ള കേന്ദ്രനീക്കം പ്രതീക്ഷ തരുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ കർണാടകം സ്വീകരിക്കുന്ന നിലപാട് പ്രസക്തമാണ്. കേരളത്തിന്റെ ആവശ്യത്തിന് പരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
First published: August 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍