• HOME
  • »
  • NEWS
  • »
  • india
  • »
  • Shashi Tharoor | അറുപത്തിയാറാം പിറന്നാള്‍ ദിനത്തില്‍ അമിത് ഷായുടെ അപ്രതീക്ഷിത ആശംസ; നന്ദിയറിയിച്ച് ശശി തരൂര്‍ എം.പി

Shashi Tharoor | അറുപത്തിയാറാം പിറന്നാള്‍ ദിനത്തില്‍ അമിത് ഷായുടെ അപ്രതീക്ഷിത ആശംസ; നന്ദിയറിയിച്ച് ശശി തരൂര്‍ എം.പി

ശശി തരൂര്‍ തന്നെയാണ് അമിത് ഷാ ഫോണിലൂടെ ആശംസകള്‍ അറിയിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

  • Share this:
    അറുപത്തിയാറാം പിറന്നാള്‍ ആഘോഷിച്ച തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് (Shashi Tharoor) ആശംസകള്‍ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ (Amit Shah) അപ്രതീക്ഷിത ഫോണ്‍ കോള്‍.  ശശി തരൂര്‍ തന്നെയാണ് അമിത് ഷാ ഫോണിലൂടെ ആശംസകള്‍ അറിയിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

    'കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ ഫോൺ വിളിച്ചത് ആശ്ചര്യപ്പെടുത്തുക

    മാത്രമല്ല എന്റെ മനസ്സിനെ സ്പർശിക്കുക കൂടി ചെയ്തു.



    66 വയസ്സാകുന്നതിൽ എന്തോ പ്രത്യേകത ഉണ്ടാകണം! അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് വളരെയധികം നന്ദി' എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.





    READ ALSO- Shashi Tharoor | ഇന്ത്യ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചെന്ന് ആരോപണം; ശശി തരൂര്‍ എം.പിക്കെതിരെ വിമര്‍ശനവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ശശി തരൂരിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കത്തയച്ചിരുന്നു.  ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഏറെ സ്പര്‍ശിച്ചെന്നും ഇത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ ദയയും മര്യാദയോടെയുള്ളതുമാണെന്ന് തരൂര്‍ മറുപടി നല്‍കി.


    Assembly Election 2022 | ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് BJP; തിരിച്ചുവരാനൊരുങ്ങി എസ്പി


    ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം (Assembly Election Result 2022) അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

    READ ALSO- Assembly Election 2022 Result Live | അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ എട്ട് മണി മുതൽ; ഫലം തത്സമയം

    രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്ട്രീയത്തില്‍ സവിശേഷ പ്രധാന്യമര്‍ഹിക്കുന്നതാണ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്. തുടര്‍ഭരണത്തിനായി ബിജെപിയും തിരിച്ചുവരവിനായി എസ്പിയും കടുത്ത പോരാട്ടമാണ് ഉത്തര്‍പ്രദേശില്‍ നടന്നത്.

    READ ALSO -Assembly Election 2022 Result | വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മതിയായ സുരക്ഷ വേണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ബിജെപി

    2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റുകളില്‍ 312 എണ്ണം ബിജെപി നേടി. രണ്ടാമതെത്തിയ സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റുകളാണ് ലഭിച്ചത്. ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് വെറും ഏഴ് സീറ്റില്‍ ഒതുങ്ങി.

    2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്പി 224 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയിരുന്നു. എന്നാല്‍ 2017ല്‍ അധികാര തുടര്‍ച്ചയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ 2022 ലെ തെരഞ്ഞെടുപ്പ് സമാജ് വാദി പാര്‍ട്ടിയ്ക്ക് തിരിച്ചുവരവ് പ്രതീക്ഷിച്ചുള്ള തെരഞ്ഞെടുപ്പാണ്.അതേസമയം ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഭരണതുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.
    Published by:Arun krishna
    First published: