'പ്രധാനമന്ത്രിയെയും മന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമം'; ഫേസ്ബുക്കിന് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍
ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കത്തയച്ചു

Mark Zuckerberg
- News18 Malayalam
- Last Updated: September 1, 2020, 10:11 PM IST
ന്യൂഡല്‍ഹി: ഫേസ്ബുക്കിനെതിരേ അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഫേസ്ബുക്ക് ഇന്ത്യയിലൂടെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയേയും മന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കത്തയച്ചു.
രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫേസ്ബുക്കിലുള്ളത്. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ ഇത്തരം പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. You may also like:Gold Smuggling| രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുന്നത്; മുഖ്യമന്ത്രിയ്ക്ക് എൻഐഎയുടെ ക്ലീൻ ചിറ്റ് [NEWS]ഫൈസല്‍ വധശ്രമക്കേസിലും അടൂര്‍ പ്രകാശിനെതിരെ ആരോപണം; പ്രതിയുടെ ശബ്ദരേഖ പുറത്തുവിട്ട് DYFI [NEWS] Pranab Mukherjee| മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
ഫേസ്ബുക്ക് ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്കിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെതിയിരുന്നു.
ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സമീപനം ഫേസ്ബുക്ക് ഇന്ത്യ നടത്തിയെന്ന വാള് സ്ട്രീറ്റ് ജേണലിൻറെ റിപ്പോർട്ടിനെ തുടർന്നായിരുന്നു വിവാദം. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനവും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫേസ്ബുക്കിലുള്ളത്. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ ഇത്തരം പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.