നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സ്ത്രീകൾ ബഹിരാകാശത്ത് പോകുന്നു, എന്തുകൊണ്ട് ഒരു ക്ഷേത്രത്തിൽ പോകാനാകുന്നില്ല?' കേന്ദ്രമന്ത്രി

  'സ്ത്രീകൾ ബഹിരാകാശത്ത് പോകുന്നു, എന്തുകൊണ്ട് ഒരു ക്ഷേത്രത്തിൽ പോകാനാകുന്നില്ല?' കേന്ദ്രമന്ത്രി

  റാം വിലാസ് പാസ്വാൻ

  റാം വിലാസ് പാസ്വാൻ

  • Share this:
   ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ.
   യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെ എതിർക്കാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾ ബഹിരാകാശത്ത് പോകുന്നു. അപ്പോൾ അവർക്ക് ക്ഷേത്രത്തിൽ എന്ത്കൊണ്ട് കയറാനാകില്ലെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ന്യൂസ് 18നോട് പ്രതികരിക്കവേയാണ് കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞത്.

   ശബരിമല വിധി മാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും പാസ്വാൻ ആവശ്യപ്പെട്ടു. ബേട്ടി ബച്ചാവോ ബേട്ടി പഠവോ എന്നതാണ് സർക്കാർ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നു രണ്ടു യുവതികൾ ശബരിമലയിൽ കയറുകയും ചെയ്തു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സർക്കാർ അവരെ തടയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

   എല്ലാ മതവിഭാഗക്കാരും അയോധ്യയിലെ രാമക്ഷേത്ര വിഷയത്തിൽ സുപ്രീംകോടതി വിധി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിധി വരുന്നതു വരെ കാത്തിരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞാൽ സംശയത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

   First published: