നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PM Poshan | പ്രധാനമന്ത്രി പോഷൺ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം; പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

  PM Poshan | പ്രധാനമന്ത്രി പോഷൺ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം; പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

  2021-22 മുതൽ 2025-26 വരെ അഞ്ച് വർഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പിനായി മൊത്തം 1.3 ലക്ഷം കോടിയിലധികം ബജറ്റ് നീക്കിവച്ചിട്ടുണ്ട്

  പ്രധാനമന്ത്രി പോഷൺ പദ്ധതി. Pic: News18

  പ്രധാനമന്ത്രി പോഷൺ പദ്ധതി. Pic: News18

  • Share this:
   രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ‘പ്രധാനമന്ത്രി മന്ത്രി പോഷൺ ശക്തി നിർമ്മാൺ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. വിദ്യാർത്ഥികൾക്ക് ചൂടുള്ള ഭക്ഷണം നൽകുന്ന നിലവിലെ മിഡ് ഡേ മീൽ സ്കീം ആണ് പിഎം പോഷൺ ശക്തി നിർമ്മാൺ പദ്ധതിയായി പുനർനാമകരണം ചെയ്തത്.

   2021-22 മുതൽ 2025-26 വരെ അഞ്ച് വർഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പിനായി മൊത്തം 1.3 ലക്ഷം കോടിയിലധികം ബജറ്റ് നീക്കിവച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര സർക്കാർ 54061.73 കോടി രൂപയും സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും 31,733.17 കോടി രൂപയും നൽകും. ഭക്ഷ്യധാന്യങ്ങൾക്കുള്ള ഏകദേശം 45,000 കോടി രൂപയുടെ അധികച്ചെലവും കേന്ദ്രം വഹിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

   11.20 ലക്ഷം സ്കൂളുകളിലെ 11.80 കോടി കുട്ടികളെ ഉൾപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മൈ ഗവൺമെന്റ് ഇന്ത്യയുടെ (MyGovIndia) ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ച ഇൻഫോഗ്രാഫിക് പറയുന്നു. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 1 മുതൽ 8 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.

   പദ്ധതി നടപ്പാക്കുന്നതിൽ കർഷക ഉത്പാദക സംഘടനകളുടെയും (എഫ്പിഒ) വനിതാ സ്വയംസഹായ സംഘങ്ങളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ അറിയിച്ചു.

   മറ്റ് രണ്ട് "പ്രത്യേക ശ്രദ്ധാ മേഖലകൾ" എടുത്തുകാണിച്ചുകൊണ്ട്, മന്ത്രി മറ്റൊരു "ഇൻഫോഗ്രാഫിക്സും" പങ്കിട്ടു. ഈ പദ്ധതി " ആദിവാസി ജില്ലകളിലും വിളർച്ച കൂടുതലുള്ള ജില്ലകളിലും അനുബന്ധ പോഷകാഹാരം നൽകും" എന്നും വ്യക്തമാക്കി.

   കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്കുള്ള സഹായ പദ്ധതികൾ നേരത്തെ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികൾക്ക് പി.എം. കെയർ ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരം പ്രായപൂർത്തി ആകുമ്പോൾ പ്രതിമാസ സ്റ്റൈപൻഡ് നൽകും. അഞ്ചു വർഷത്തേക്കാണ് പ്രതിമാസ സ്റ്റൈപൻഡ്. ഇവർക്ക് 23 വയസാകുമ്പോൾ 10 ലക്ഷം രൂപയും നൽകും.

   പി.എം കെയർ ഫണ്ടിൽ നിന്നാണ് ഈ തുക നൽകുക. കൂടാതെ കേന്ദ്ര സർക്കാരിൻറെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയും നൽകും. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നൽകും. സ്വകാര്യ സ്‌കൂളിൽ ആണ് പഠനം എങ്കിൽ ചെലവ് സർക്കാർ വഹിക്കും. 11നും 18നും ഇടയിലുള്ള കുട്ടികൾക്ക് കേന്ദ്ര സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നൽകും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് വിദ്യാഭ്യാസ ലോൺ നേടാൻ സഹായിക്കും.

   Summary: The Pradhan Mantri Poshan Shakti Nirman receives the nod from Centre. The project has renamed the mid-day meal scheme
   Published by:user_57
   First published:
   )}