ജനസംഖ്യാ രജിസ്റ്ററിൽ അനുനയ നീക്കവുമായി കേന്ദ്രം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ച

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രജിസ്റ്റാർ ജനറൽ ഓഫ് ഇന്ത്യയും സെൻസസ് കമ്മീഷണറും ഉടൻ ചർച്ച നടത്തും.

News18 Malayalam | news18
Updated: February 15, 2020, 10:56 AM IST
ജനസംഖ്യാ രജിസ്റ്ററിൽ അനുനയ നീക്കവുമായി കേന്ദ്രം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ച
news18
  • News18
  • Last Updated: February 15, 2020, 10:56 AM IST
  • Share this:
ന്യൂദൽഹി: ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ കേരളം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രജിസ്റ്റാർ ജനറൽ ഓഫ് ഇന്ത്യയും സെൻസസ് കമ്മീഷണറും ഉടൻ ചർച്ച നടത്തും.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി സെൻസസ് കമ്മീഷ്ണർ വിവേക് ജോഷി ചർച്ച നടത്തിയതായാണ് വിവരം. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ഒരു തരത്തിലും സഹകരിക്കില്ല എന്നാണ് കേരളത്തിന്റെയും ബംഗാളിന്റേയും നിലപാട്. മാതാപിതാക്കളുടെ ജനന തീയതി, സ്ഥലം തുടങ്ങിയവ സംബന്ധിച്ച പുതിയ ചോദ്യങ്ങൾ ഒഴിവാക്കണമെന്നാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആവശ്യം.

ALSO READ: റോഡിനിരുവശവും അമ്പതിനായിരം പേർ അണിനിരക്കും; ട്രംപ്-മോദി റോഡ് ഷോയ്ക്ക് ഒരുക്കങ്ങൾ തകൃതി

ഒഡീഷ, ബീഹാർ സംസ്ഥാനങ്ങളും ചില ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ കുടുംബവും വ്യക്തികളും അവരുടെ അറിവിന് അനുസരിച്ചുള്ള വിവരങ്ങൾ എന്‍പിആറിനായി നല്‍കിയാൽ മതിയെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി രേഖകള്‍ ഒന്നും ആവശ്യപ്പെടില്ല.

രാജ്യത്ത് ഓരോ പ്രത്യേക പ്രദേശത്തും താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ.പി.ആറിലൂടെ ലക്ഷ്യമിടുന്നത്. 2010 മുതൽ ആരംഭിച്ച പ്രക്രിയയുടെ തുടർച്ച മാത്രമാണിതെന്നും കേന്ദ്ര സർക്കാർ വ്യക്തിക്കായിരുന്നു.

ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സെന്‍സസിന് ഒപ്പമാണ് എന്‍പിആര്‍ പുതുക്കല്‍ നടത്തുക. എന്നാൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ആദ്യപടിയാണ് ജനസംഖ്യ രജിസ്റ്റർ എന്നാണ് എതിർക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്.
First published: February 15, 2020, 10:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading