നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Central Railway | ടിക്കറ്റില്ലാതെ യാത്ര; പിഴയായി സെൻട്രൽ റെയിൽവേയ്ക്ക് 100 കോടിയിലധികം

    Central Railway | ടിക്കറ്റില്ലാതെ യാത്ര; പിഴയായി സെൻട്രൽ റെയിൽവേയ്ക്ക് 100 കോടിയിലധികം

    സെന്‍ട്രല്‍ റെയില്‍വേ സോണില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 17 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേ പിഴ ചുമത്തിയത്.

    • Share this:
      കഴിഞ്ഞ എട്ടു മാസത്തിനിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് (Ticketless Travelers) പിഴയായി സെന്‍ട്രല്‍ റെയില്‍വേ (Central Railway) നേടിയത് 100 കോടി രൂപയിലധികം രൂപ. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഈ ഇനത്തില്‍ സെന്‍ട്രല്‍ റെയില്‍വേ നേടിയത് 100.82 കോടി രൂപയാണെന്ന് കണക്കുകള്‍ പറയുന്നു. സെന്‍ട്രല്‍ റെയില്‍വേ സോണില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 17 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേ (Indian Railway) പിഴ ചുമത്തിയത്.

      കൂടാതെ മാസ്‌ക് ധരിക്കാത്തതിനും കോവിഡ് -19 മാനദണ്ഡങ്ങള്‍ (Covid 19 Restrictions) ലംഘിച്ചതിനും 23,816 യാത്രക്കാര്‍ക്ക് പിഴ ചുമത്തിയിരുന്നു. 26 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ സെന്‍ട്രല്‍ റെയില്‍വേയ്ക്ക് പിഴയായി ലഭിച്ചത്. ബുക്കിംഗ് ഓഫീസുകളില്‍ തിരക്ക് കൂടി നിന്നതിനും യാത്രയ്ക്കിടയിലോ റെയില്‍വേ പരിസരത്തോ റെയില്‍വേ കോച്ചുകളിലോ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും 29,019 യാത്രക്കാര്‍ക്കെതിരെ കേസുകളും ചാർജ് ചെയ്തിട്ടുണ്ട്.

      സബര്‍ബന്‍ ട്രെയിനുകളില്‍ റെയില്‍വേ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 465,000-ഓളം യാത്രക്കാരില്‍ നിന്ന് 17.73 കോടി രൂപയാണ് സെന്‍ട്രല്‍ റെയില്‍വേ പിഴയായി ഈടാക്കിയത്. സെന്‍ട്രല്‍ റെയില്‍വേയിലെ സബര്‍ബന്‍ റെയില്‍വേ ലൈനുകളില്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിനും കല്യാണ്‍/കര്‍ജാത്ത്, കാസറ റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളും, ഹാര്‍ബര്‍ ലൈനില്‍ പെടുന്ന ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്-പൻവേൽ റൂട്ടും, താനെയ്ക്കും വാശിക്കും ഇടയിലുള്ള റെയില്‍വേ റൂട്ടും ഉള്‍പ്പെടുന്നു.

      ''വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂസാവല്‍ ഡിവിഷനില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന പിഴ വരുമാനമായ 33.74 കോടി രൂപ ലഭിച്ചു. മുംബൈ ഡിവിഷനില്‍ നിന്ന് 33.20 കോടി രൂപയാണ് ലഭിച്ചത്'', സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശിവാജി ഷട്ടാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സബര്‍ബന്‍, നോണ്‍-സബര്‍ബന്‍ റെയില്‍വേ റൂട്ടുകളില്‍ നിന്നുള്ള യാത്രയ്ക്കിടെ മാനദണ്ഡ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പിഴ ചുമത്തിയതിലൂടെ മുംബൈ ഡിവിഷന് 33.20 കോടി രൂപ ലഭിച്ചതായും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

      ''മാരകമായ വൈറസ് പകർച്ച തടയാന്‍ യാത്രയ്ക്കിടെ ആളുകള്‍ കോവിഡ് -19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്'' എന്ന് ശിവാജി ഷട്ടാര്‍ പറഞ്ഞു. ''നിരവധി യാത്രക്കാര്‍ ടിക്കറ്റില്ലാതെയും അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നു. റെയില്‍വേ ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കാനുമുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി സെന്‍ട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ നിർണായക ഇടപടലുകള്‍ നടത്തി'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      ഓഗസ്റ്റ് മുതല്‍ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ നിലവില്‍ ലോക്കല്‍ ട്രെയിനുകളില്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത ആളുകളെ മാത്രമേ അനുവദിക്കുന്നുള്ളൂ. ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവയ്പ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ ഇന്ത്യൻ റെയില്‍വേയില്‍ നിന്ന് ഒരു മാസത്തെ യാത്ര പാസ് ലഭിക്കൂ.
      Published by:Naveen
      First published:
      )}