സർവസേനാ മേധാവിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

മൂന്ന് സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കുക എന്നതാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ചുമതല

News18 Malayalam | news18-malayalam
Updated: December 26, 2019, 6:52 AM IST
സർവസേനാ മേധാവിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: രാജ്യത്തെ സേനയുടെ സമൂല മാറ്റത്തിന് തയാറെടുക്കുകയാണ് കേന്ദ്ര സർക്കാർ. അതിന്റെ ഭാഗമായി കര-വ്യോമ-നാവിക സേനകളെ മൊത്തത്തിൽ നിയന്ത്രിക്കാനും മാർഗ്ഗനിർദ്ദേശം നൽകാനുമായി സർവസേനാ മേധാവി എന്ന ചിഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ  സ്വാതന്ത്ര ദിനത്തിൽ രാജ്യത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം പുതിയ പദവിക്ക് അനുമതിയും നൽകി.

മൂന്ന് സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കുക എന്നതാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ചുമതല. സേന നവീകരണ സമിതിയുടെ ശുപാർശ കൂടി പരിഗണിച്ചാണ് തീരുമാനം.  പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ പ്രഖ്യാപിക്കുന്നതിനൊപ്പം എന്തൊക്കെയാണ് ആ പദവിയിൽ ഇരിക്കുന്നയാൾ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളെന്നും കേന്ദ്രം വിശദീകരിച്ചേക്കുമെന്നാണ് വിവരം.

64 വയസായിരിക്കും ചിഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രായപരിധിയെന്നാണ് റിപ്പോർട്ട്. കരസേന മേധാവി ബിപിൻ റാവത്ത് ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആകുമെന്നും സൂചന ഉണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്.
Published by: meera
First published: December 26, 2019, 6:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading