സെൻട്രൽ വിസ്ത പദ്ധതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തള്ളി; പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടു പോകാം
പുതിയ പാർലമെന്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, സെൻട്രൽ സെക്രട്ടറിയേറ്റ് കെട്ടിടം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇരുപതിനായിരം കോടി രൂപ ചിലവ് വരുന്ന പദ്ധതി.

Supreme Court
- News18 Malayalam
- Last Updated: January 5, 2021, 1:00 PM IST
ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി. സെൻട്രൽ വിസ്ത പദ്ധതിക്ക് എതിരായ ഹർജികൾ സുപ്രീംകോടതി തള്ളി. നിർമ്മാണ പ്രവർത്തനങ്ങളുമായി കേന്ദ്രസർക്കാരിന് മുന്നോട്ട് പോകാം. ഭൂവിനിയോഗം, പരിസ്ഥിതിതിക അനുമതി, ക്ലിയറൻസ് എന്നിവയിൽ അപാകതകളില്ലെന്ന് കോടതി വ്യക്തമാക്കി.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തൃപ്തികരമാണ്. മുൻസിപ്പൽ നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ല. എന്നാൽ നിർമ്മാണത്തിന് മുമ്പ് ഹെറിറ്റേജ് കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം മൂന്നംഗ ബെഞ്ചിൽ ജസ്റ്റിസ് ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ ഒന്നിച്ചു വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് സൻജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തി.
പുതിയ പാർലമെന്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, സെൻട്രൽ സെക്രട്ടറിയേറ്റ് കെട്ടിടം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇരുപതിനായിരം കോടി രൂപ ചിലവ് വരുന്ന പദ്ധതി. രാഷ്ട്രപതിഭവനും ഇന്ത്യ ഗേറ്റിനും ഇടയിലുള്ള ഭൂമിയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
ഇത് പരിസ്ഥിതി, മുൻസിപ്പൽ നിയമങ്ങളുടെ ലംഘനം ആണെന്നായിരുന്നു ഹർജികളിലെ വാദം. പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റിന്റെ തറക്കല്ലിടൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി നിർവഹിച്ചിരുന്നു.
എന്നാൽ വിധി വരുന്നത് വരെ നിർമാണ പ്രവർത്തനങ്ങൾ സുപ്രീംകോടതി വിലക്കിയിരുന്നു. പദ്ധതി സുപ്രീം കോടതി ശരിവച്ച സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി കേന്ദ്രസർക്കാരിന് മുന്നോട്ട് പോകാം.