• HOME
  • »
  • NEWS
  • »
  • india
  • »
  • 2023 അവസാനത്തോടെ പത്ത് ലക്ഷം തൊഴിലവസരം; പദ്ധതി PMO നേരിട്ട് നിരീക്ഷിക്കും

2023 അവസാനത്തോടെ പത്ത് ലക്ഷം തൊഴിലവസരം; പദ്ധതി PMO നേരിട്ട് നിരീക്ഷിക്കും

ലക്ഷ്യം കൈവരിക്കാൻ കേന്ദ്ര സർക്കാർ അഞ്ച് പോയിന്റ് പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്

  • Share this:
കഴിഞ്ഞ മാസമാണ് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന മെഗാ തൊഴിൽ മേളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. 2023 അവസാനത്തോടെ കേന്ദ്ര സർക്കാരിന് കീഴിൽ പത്ത് ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഒക്ടോബറിൽ ആദ്യത്തെ തൊഴിൽമേളയ്ക്കും തുടക്കം കുറിച്ചു. തൊഴിൽ മേളയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 75000 പേര്‍ക്കാണ് നിയമന കത്ത് അയച്ചത്.

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് മോദി സർക്കാർ ഒരുക്കുന്നത്. ഇതിനുവേണ്ടി പ്രത്യേക ആഭ്യന്തര പോർട്ടൽ, ദ്വൈമാസ ലക്ഷ്യങ്ങൾ, സെക്രട്ടറി തലത്തിൽ പ്രതിവാര അവലോകനങ്ങൾ, തൊഴിൽഅവസരങ്ങൾക്കായി കലണ്ടർ, 2023-2024 കാലയളവിൽ വിരമക്കലിനെ തുടർന്നുണ്ടാകുന്ന തൊഴിലവസരങ്ങൾ രേഖപ്പെടുത്തുക, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ടുള്ള ഉന്നതതല നിരീക്ഷണം തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Also Read- മെഗാ തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി

അടുത്ത വർഷം അവസാനത്തോടെ 10 ലക്ഷം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാൻ കേന്ദ്ര സർക്കാർ അഞ്ച് പോയിന്റ് പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി കൂടുതൽ ചുരുക്കുക എന്നതാണ് ആശയത്തിന് പിന്നിലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.

  • 'വേക്കൻസി സ്റ്റാറ്റസ് പോർട്ടൽ' എന്ന പേരിൽ ആഭ്യന്തര പോർട്ടൽ രൂപീകരണമാണ് പദ്ധതിയുടെ ആദ്യഘട്ടം. ഈ പോർട്ടലിൽ ഏറ്റവും പുതുതായി വരുന്ന ഒഴിവുകൾ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും അറിയിക്കും.

  • പോർട്ടൽ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നതിന് ഓരോ മന്ത്രാലയത്തിലും വകുപ്പിലും ഒരു നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്

  • എല്ലാ മന്ത്രാലയങ്ങൾക്കും ദ്വൈമാസ ലക്ഷ്യങ്ങൾ നിശ്ചയിച്ചു. കൂടാതെ 2023 അവസാനം വരെയുള്ള ഒരു മുഴുവൻ കലണ്ടറും പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് തയ്യാറാക്കി.

  • വരും മാസങ്ങളിൽ അപ്പോയിന്റ്മെന്റ് ലെറ്റർ നൽകേണ്ട നമ്പരുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ സഹിതം പോർട്ടൽ അപ്‌ഡേറ്റ് ചെയ്യാൻ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട‌ുന്ന 'ഏകീകൃത കളക്റ്റീവ് ഡിജിറ്റൽ ഇഷ്യുൻസ് ഓഫ് ഓഫറിന്റെയും അപ്പോയിന്റ്മെന്റ് ലെറ്ററുകളുടെയും പ്രവർത്തന പദ്ധതി' സർക്കാർ രൂപീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടായിരിക്കും ഇതിന്റെ അവലോകനം നടത്തുക. ക്യാബിനറ്റ് സെക്രട്ടറിയുടെ മേൽനോട്ടത്തില്‍ ഓരോ മാസവും അവലോകനം ന‌ടക്കും. കൂടാതെ ആഴ്ചതോറും എല്ലാ സെക്രട്ടറിമാരും പുരോഗതി അവലോകനം ചെയ്യും.

  • ഷെഡ്യൂൾ ചെയ്ത വിരമിക്കൽ കാരണം 2023-2024 സാമ്പത്തിക വർഷത്തിൽ ഉണ്ടാകുന്ന ഒഴിവുകൾ കൂടി കണക്കാക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള സൈക്കിളിൽ ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി അത്തരം ഒഴിവുകൾക്കായി ഒരു ഇൻഡന്റ് സ്ഥാപിക്കാൻ കേന്ദ്രം എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 'ഡീംഡ് അബോലിഷ്ഡ്' വിഭാഗത്തിൽ പെടുന്ന തസ്തികകൾ പുനരുജ്ജീവിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ചെലവ് വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ സർക്കാർ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Published by:Naseeba TC
First published: