നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ സ്വദേശത്ത് തിരികെയെത്തിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ

  ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ സ്വദേശത്ത് തിരികെയെത്തിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ

  Lockdown relaxation | കുടിയേറ്റ തൊഴിലാളികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, മറ്റ് വ്യക്തികൾ തുടങ്ങി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുന്നതിനുള്ള അനുമതിയാണ് കേന്ദ്രം നൽകിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: കോവിഡ് 19നെ നേരിടുന്നതിനുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ റോഡുമാർഗം തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. കുടിയേറ്റ തൊഴിലാളികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, മറ്റ് വ്യക്തികൾ തുടങ്ങി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുന്നതിനുള്ള അനുമതിയാണ് കേന്ദ്രം നൽകിയത്.

   ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ റോഡ് മാർഗം സ്വദേശത്ത് തിരികെയെത്തിക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങൾ പരസ്പരം കൂടിയാലോചിച്ച് കുടുങ്ങിയവരെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഒരു സംസ്ഥാനത്തുനിന്നോ കേന്ദ്രഭരണപ്രദേശത്തുനിന്നോ മറ്റൊരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണപ്രദേശത്തേക്കോ പോകാനാണ് അവരെ അനുവദിക്കുന്നത്.

   ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, മടങ്ങിയെത്തുന്നവരെ പ്രാദേശിക ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധിക്കുകയും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ക്വാറന്‍റിനിൽ പ്രവേശിപ്പിക്കുകയും വേണം. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ വീട്ടിൽ നിശ്ചിത കാലയളവ് നിരീക്ഷണത്തിൽ കഴിയണം. ഇവരെ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദ്ദേശമുണ്ട്.
   Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
   ഇത്തരത്തിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാനും ട്രാക്കുചെയ്യാനുമായി ആരോഗ്യസേതു ആപ്ലിക്കേഷൻ ഉപയോഗിക്കാനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
   First published:
   )}