കോവിഡ് 19| 1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം; 12 സുപ്രധാന പ്രഖ്യാപനങ്ങൾ

60 വയസ് കഴിഞ്ഞവർ, വിധവകൾ, ദരിദ്രർ, ദിവ്യാംഗ് വിഭാഗത്തിൽപ്പെടുന്നവർ എന്നിവർക്ക് 1000 രൂപ രണ്ട് തവണയായി അടുത്ത മൂന്നു മാസത്തേക്ക് ലഭിക്കും. 3 കോടി ജനങ്ങൾക്ക് പ്രയോജനം.

News18 Malayalam | news18
Updated: March 26, 2020, 9:37 PM IST
കോവിഡ് 19| 1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം; 12 സുപ്രധാന പ്രഖ്യാപനങ്ങൾ
fm nirmala sitaraman
 • News18
 • Last Updated: March 26, 2020, 9:37 PM IST IST
 • Share this:
കൊറോണ വ്യാപനത്തിന്റെയും അതിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക് ഡൗണിൻറെയും പശ്ചാത്തലത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ പ്രത്യേക പാക്കേജുമായി കേന്ദ്രം. 1,70,000കോടിയുടെ പാക്കേജാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്.

പാക്കേജിലെ സുപ്രധാന വാഗ്ദാനങ്ങൾ

 • കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകർക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറൻസ്

 • ദരിദ്രർക്ക് മൂന്ന് മാസത്തേക്ക് 5 കിലോ വീതം അരിയും ഗോതമ്പും. (നിലവിൽ ലഭിക്കുന്ന 5കിലോയ്ക്ക് പുറമെ)

 • പൊതുവിതരണ സംവിധാനം വഴി ദരിദ്രർക്ക്  സൗജന്യമായി ഒരുകിലോപയര്‍‌/ പരിപ്പ്
 • പ്രായമായവർ, വിധവകൾ, വികലാംഗർ എന്നിവർക്ക് 1000 രൂപ വീതം അധികം അക്കൗണ്ടിലെത്തും

 • വനിതാ ജൻധൻ അക്കൗണ്ടിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് 500 രൂപ വീതമെത്തും

 • തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 182ൽ നിന്ന് 202 രൂപയാക്കി.

 • ഉജ്വല പദ്ധതിയിൽപെട്ട ബിപിഎൽ കുടുംബങ്ങൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ

 • കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ഏപ്രിൽ ആദ്യവാരം കർഷകരുടെ അക്കൗണ്ടിലെത്തും

 • ചെറുകിട സ്ഥാപനങ്ങളിലെ  തൊഴിലാളികളുടെ (15000ത്തിൽ താഴെ ശമ്പളമുള്ള) അടുത്ത മൂന്ന് മാസത്തെ പിഎഫ് കേന്ദ്രം അടയ്ക്കും.

 • പിഎഫിലെ 75% തുക പിൻവലിക്കാം.. തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല

 • വനിതാ സ്വയംസഹായ സംഘങ്ങൾക്കുള്ള ഈടുരഹിത വായ്പാതുക പത്ത് ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമായി ഉയർത്തി .


You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]ഒരു മഹാമാരി ലോകത്തിൽ വ്യാപിക്കുമെന്ന് മൈക്കിൾ ജാക്സൺ നേരത്തെ പ്രവചിച്ചിരുന്നു [PHOTOS]ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ ജിക്കുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. [NEWS]

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍