• HOME
  • »
  • NEWS
  • »
  • india
  • »
  • PAFF Ban| പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെ നിരോധിച്ചു; ജെയ്‌ഷെ മുഹമ്മദിന്റെ പോഷകസംഘടനയെന്ന് കേന്ദ്രം

PAFF Ban| പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെ നിരോധിച്ചു; ജെയ്‌ഷെ മുഹമ്മദിന്റെ പോഷകസംഘടനയെന്ന് കേന്ദ്രം

ജമ്മു കശ്മീരിലും മറ്റ് പ്രദേശങ്ങളിലും ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം

  • Share this:

    ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പോഷക സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെ (പിഎഎഫ്എഫ്) കേന്ദ്ര സർക്കാർ നിരോധിച്ചു. ജമ്മു കശ്മീരിലും മറ്റ് പ്രദേശങ്ങളിലും ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.

    അതോടൊപ്പം ലഷ്‌കറെ-ത്വയ്ബ അംഗമായ അര്‍ബാസ് അഹമ്മദ് മീറിനെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

    സുരക്ഷാ സേനയ്ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ ഭീഷണിയാണ് പിഎഎഫ്എഫ് എന്ന സംഘടനയെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ജമ്മു കശ്മീരിലും ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സംഘടന നേതൃത്വം നല്‍കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

    പിഎഎഫ്എഫ്, യുവാക്കളെ ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നുവെന്നും അവര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ഈ സംഘടന നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി. ഇക്കാരണങ്ങള്‍ കൊണ്ടാണ് യുഎപിഎ നിയമപ്രകാരം സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

    Also read: അൻപതിനായിരത്തോളം പേരെ വെറുതെ ഇറക്കിവിടാനാകില്ല; ഉത്തരാഖണ്ഡിലെ ഹൽദ്‌വാനി കയ്യേറ്റ കേസിൽ സുപ്രീംകോടതി

    അതേസമയം, നിരോധിത സംഘടനയായ ലക്ഷ്‌കറെ-ത്വയ്ബയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് അര്‍ബാസ് അഹമ്മദ് മിര്‍. ജമ്മു കശ്മീര്‍ സ്വദേശിയാണ് അര്‍ബാസ്. എന്നാല്‍ നിലവില്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. യുഎപിഎ നിയമപ്രകാരം ഇയാളെ ഭീകരവാദിയായി മുദ്രകുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

    കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീരില്‍ ഒരു അധ്യാപികയെ കൊന്ന കേസില്‍ ഇയാള്‍ പ്രതിയാണ്. കുല്‍ഗാമിലാണ് സംഭവം നടന്നത്. കൂടാതെ കശ്മീരിന്റെ വിവിധ മേഖലകളില്‍ നടന്ന ആക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു.

    കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അര്‍ബാസ്. ആക്രമണങ്ങള്‍ക്കായി ഇയാള്‍ ആയുധങ്ങള്‍ കശ്മീരിലേക്ക് എത്തിക്കുകയും യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

    അതേസമയം, ജമ്മുകശ്മീരിലെ രജൗരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭീകരാക്രമണം പ്രദേശത്തെ ഹിന്ദുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ പ്രദേശത്ത് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുമെന്ന് മുന്‍ ഡിജിപി എസ് പി വൈദ് പറഞ്ഞു. മുമ്പ് ചിനാബ് താഴ്വരയിലെ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് നയിക്കാന്‍ ഭീകരഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.

    എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രജൗരിയിലെ ഏതെങ്കിലും ഒരു പള്ളി ആക്രമിക്കപ്പെടുന്ന നിമിഷം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന പ്രദേശമാണ് ചിനാബ് താഴ്വര. അതേസമയം കിഷ്താര്‍ പ്രദേശത്തും ചിനാബ് താഴ്വരയുടെ മറ്റ് പ്രദേശത്തും വര്‍ഗ്ഗീയ കലാപങ്ങള്‍ സാധാരണമാണ്.

    Summary: Centre bans Peoples Anti-Fascist Front PAFF, a proxy outfit of the terror group Jaish-e-Mohammed

    Published by:user_57
    First published: