• HOME
  • »
  • NEWS
  • »
  • india
  • »
  • YouTube Channel | രാജ്യവിരുദ്ധ ഉള്ളടക്കം; 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

YouTube Channel | രാജ്യവിരുദ്ധ ഉള്ളടക്കം; 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

പത്ത് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ആറ് പാകിസ്ഥാന്‍ ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നത്.

  • Share this:
    ന്യൂഡൽഹി: രാജ്യ വിരുദ്ധമായ (Anti India campaign) വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന 16 യൂട്യൂബ്( YouTube.) ചാനലുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയമാണ് ഇത് സംബന്ധിച്ച വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയത്.

    ഇത്തവണ പത്ത് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ആറ് പാകിസ്ഥാന്‍ ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നത്. സമാനമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഒരു ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രവര്‍ത്തനവും മരവിപ്പിച്ചിട്ടുണ്ട്.

    വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനുമാണ് ഇവയെ നിരോധിച്ചിരിക്കുന്നത്. ഇവ രാജ്യ സുക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന വിവരങ്ങള്‍ പങ്കുവെച്ചതായി വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

    2021-ലെ ഐടി നിയമത്തില്‍ പറയുന്ന അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ യൂട്യൂബ് ചാനലുളെ നിരോധിച്ചിരിക്കുന്നത്.

    മുമ്പ് പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലുകള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

    രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട സംഭവം തുടങ്ങിയ കാര്യങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കണ്ട സാഹചര്യത്തിലായിരുന്ന അന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തത്.

    Indian Railway | തുരങ്ക നിർമ്മാണത്തിന് വെറും 26 ദിവസം; ഋഷികേശ്-കരൺപ്രയാഗ് റെയിൽപാതയ്ക്ക് റെക്കോർഡ് നേട്ടം

    ഇന്ത്യൻ റെയിൽവേയുടെ (Indian Railway) സ്വപ്ന പദ്ധതിയായ ഋഷികേശ്-കർണപ്രയാഗ് പാതയിൽ ശിവപുരിക്കും ബ്യാസിക്കും ഇടയിൽ 1,012 മീറ്റർ നീളമുള്ള തുരങ്ക (Tunnel) നിർമ്മാണം പൂർത്തിയായി. റെക്കോർഡ് വേഗത്തിലാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായത്. വെറും 26 ദിവസം മാത്രമാണ് ഈ തുരങ്കത്തിന്റെ നിർമ്മാണത്തിനായി എടുത്തത്. വളരെ ദുഷ്‌കരമായ ഈ പാതയിൽ ന്യൂ ഓസ്ട്രിയൻ ടണലിംഗ് രീതി (NATM) ഉപയോഗിച്ചാണ് തുരങ്കം നിർമ്മിച്ചതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ട്വിറ്ററിലൂടെ അറിയിച്ചു.

    സംസ്ഥാനത്തെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർ ധാം പദ്ധതിയുടെ ഭാഗമാണ് ഋഷികേശിനും കർണപ്രയാഗിനുമിടയിലെ 125.20 കിലോമീറ്റർ ദൂരത്തിലുള്ള ഈ സിംഗിൾ ട്രാക്ക് റെയിൽവേ പാത. ഋഷികേശിനും കർണപ്രയാഗിനുമിടയിലുള്ള യാത്രാ സമയം വെറും 2 മണിക്കൂറായി കുറയ്ക്കാനാണ് ഈ റെയിൽ പാത നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, റോഡ് മാർഗം രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം 7 മണിക്കൂറിലധികമാണ്.

    ഈ റെയിൽവേ പാതയുടെ നിർമാണം 2024 ഡിസംബറോടെ പൂർത്തിയാകും. ഈ മാസം ആദ്യം രാജ്യസഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌നവ് ഋഷികേശ്-കരൺപ്രയാഗ് പാത 16,216 കോടി രൂപ ചെലവിൽ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുവരെ 6618 കോടി രൂപ ചെലവഴിച്ചു. 4200 കോടി രൂപ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 2010-2011 ബജറ്റിലാണ് ഋഷികേശ്-കരൺപ്രയാഗ് റെയിൽവേ പാത അനുവദിച്ചത്.
    Published by:Jayashankar Av
    First published: