• HOME
  • »
  • NEWS
  • »
  • india
  • »
  • Monkeypox | മങ്കി പോക്‌സ്: വിദേശത്തുനിന്നെത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കണം; കേന്ദ്ര സര്‍ക്കാര്‍

Monkeypox | മങ്കി പോക്‌സ്: വിദേശത്തുനിന്നെത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കണം; കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് രണ്ടാമത്തെ മങ്കി പോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മാര്‍ഗനിർദേശം നൽകിയിരിക്കുന്നത്.

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് രണ്ടാമത്തെ മങ്കി പോക്സ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുൻകരുതൽ നടപടികള്‍ ശക്തമാക്കാൻ നിർദേശം നല്‍കി കേന്ദ്ര സർക്കാർ. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരം ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നിർദേശം നൽകി.

    വിദേശത്തു നിന്നെത്തുന്ന യാത്രക്കാരിലൂടെ മങ്കി പോക്സ് രോഗം വ്യാപിക്കുന്നത് തടയുന്നതിന് കർശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയാരാകണമെന്ന് നിർദേശം നൽകി. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

    Also Read-Monkeypox | സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്; രോഗം സ്ഥിരീകരിച്ചത് ദുബായിൽനിന്ന് എത്തിയ ആൾക്ക്

    രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന ഭരണകൂടങ്ങളും ഇമിഗ്രേഷന്‍, വിമാനത്താവളം, തുറമുഖം എന്നീ വിഭാഗങ്ങളും തമ്മില്‍ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്ന് മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് രണ്ടാമത്തെ മങ്കി പോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മാര്‍ഗനിർദേശം നൽകിയിരിക്കുന്നത്.

    ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 31കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ഈ മാസം 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.

    Also Read-Monkeypox | സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക്; ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനം

    നേരത്തെ കൊല്ലം സ്വദേശിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിയുന്നത്. ഷാര്‍ജയില്‍ നിന്നെത്തിയ ഇയാള്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
    Published by:Jayesh Krishnan
    First published: