• HOME
  • »
  • NEWS
  • »
  • india
  • »
  • CENTRE DECIDES TO CONNECT AADHAAR CARD WITH ELECTORAL ID PROOF TV KPA

ആധാർകാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുന്നത് തടയാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം

ആധാർ കാർഡ്

ആധാർ കാർഡ്

  • Share this:
ആധാർകാർഡും തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന നിയമമന്ത്രാലയത്തിന്റെ യോഗത്തിലാണ് ആധാർകാർഡും തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ അന്തിമ തീരുമാനമെടുത്തത്.1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം.

തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുന്നത് തടയാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്രമന്ത്രലയം തയ്യാറാക്കിയ നോട്ട് ക്യാബിനറ്റ് കമ്മറ്റി അംഗീകരിച്ചാൽ പാർലമെന്റിൽ ബിൽ അവതരിപ്പിക്കും. കഴിഞ്ഞ മാർച്ചിലാണ് ആധാറും തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാനുള്ള നീക്കം  കേന്ദ്രം തുടങ്ങിയത്. എന്നാൽ ആഗസ്റ്റിലെ സുപ്രിംകോടതി വിധിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങൾ മരവിപ്പിക്കുകയായിരുന്നു.

ആധാർ നമ്പറിന്  നിയമസാധുത ഇല്ലെന്നായൊരുന്നു  സുപ്രീംകോടതി വിധി. എന്നാൽ ഇത് മറികടക്കുന്നതിനാണ് കേന്ദ്രസർക്കാർ ഇപ്പോൾ നിയമ ഭേദഗതി നടത്തുന്നത്. കുടിയേറ്റക്കാർക്കും വോട്ട് ചെയ്യാനുള്ള അവകാശങ്ങൾ നല്കുന്നതടക്കം നിയമഭേദഗതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
First published:
)}