Free Food Grain | അന്നം മുടക്കാതെ കേന്ദ്ര സർക്കാർ; സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടി
Free Food Grain | അന്നം മുടക്കാതെ കേന്ദ്ര സർക്കാർ; സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടി
ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരിലാണ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആരംഭിച്ചത്.
Last Updated :
Share this:
ന്യൂഡല്‍ഹി: കോവിഡ് (Covid19) വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച് 31ന് പദ്ധതിയുടെ കാലാവധി തീരാനിരിക്കെയാണ് കേന്ദ്ര തീരുമാനം.
ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരിലാണ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആരംഭിച്ചത്. പിന്നിട് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി 2022 മാര്‍ച്ച് വരെ നീട്ടുകയായിരുന്നു.
പദ്ധതി കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് 2022 സെപ്റ്റംബര്‍ വരെ പദ്ധതി നീട്ടി പുതിയ തീരുമാനം പുറത്ത് വരുന്നത്.
പദ്ധതി വഴി മുന്‍ഗണനാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യ ധാന്യമാണ് നല്‍കുന്നത്. 26000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യവിതരണ പദ്ധതിയാണ് മഹാമാരിയുടെ സമയത്ത് രാജ്യത്ത് നടപ്പിലാക്കിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. 2.68 ലക്ഷം കോടി ചെലവാക്കി 19 മാസം കൊണ്ട് 80 കോടി ജനങ്ങൾക്കാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്. ഉത്തർപ്രദേശിൽ മാത്രം 14.72 കോടി ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ
നിയമസഭാ തിരഞ്ഞെടുപ്പുകൾ (Assembly Elections) കഴിഞ്ഞ പശ്ചാത്തലത്തില്‍, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ (Covid Vaccination Certificate) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra Modi) ചിത്രം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലാണ് പ്രധാനമന്ത്രിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ (Central Government) ആലോചിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലായിരുന്നു ഉത്തർ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദിയുടെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പുനഃസ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ താത്പര്യം പ്രകടിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഈ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പുനഃസ്ഥാപിക്കുന്ന കാര്യത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയാതായി പിടിഐ റിപ്പോർട്ട് ചെയ്തു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.