HOME » NEWS » India » CENTRE FAST TRACKS EMERGENCY APPROVAL FOR FOREIGN PRODUCED COVID VACCINES CLEARED IN OTHER COUNTRIES

മറ്റു രാജ്യങ്ങളില്‍ അടിയന്തര ഉപോയഗത്തിന് അനുമതി ലഭിച്ച വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

തിങ്കളാഴ്ച  നിബന്ധനകളോടെ റഷ്യന്‍ വാക്‌സിനായ സ്പ്ടുനിക് V വാക്‌സിന് അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയിരുന്നു

News18 Malayalam | news18-malayalam
Updated: April 13, 2021, 5:04 PM IST
മറ്റു രാജ്യങ്ങളില്‍ അടിയന്തര ഉപോയഗത്തിന് അനുമതി ലഭിച്ച വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: മറ്റു രാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ വാക്‌സിനുകള്‍ക്ക് രാജ്യത്ത് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച തീരുമാനിച്ചു. ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനും കുത്തിവയ്പ്പ് വേഗത്തിലാക്കുന്നതിനുമാണ് ഈ തീരുമാനം. 'കോവിഡ് നിയന്ത്രണത്തിന്റെ അടിസ്ഥാനമാണ് വാക്‌സിനേഷന്‍. നിലവില്‍ രാജ്യത്ത് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ കോവാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനുമാണ് ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്'കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

വിദേശ രാജ്യത്ത് വികസിപ്പിച്ചെടുത്തതും നിര്‍മ്മിക്കുന്നതുമായ വാക്‌സിനുകള്‍ യുഎസ്, ജപ്പാന്‍, യൂറോപ്പ്, യുകെ എന്നീ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നതോ അല്ലെങ്കില്‍ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാവുന്ന വാക്‌സിന്‍ ലിസ്റ്റില്‍ നിന്നോ ഇന്ത്യയില്‍ വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കനാണ് തീരുമാനം. വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിനു ശേഷമാണ് കേന്ദ്രം ഈ തീരുമാനം എടുത്തത്.

Also Read- Covid 19 | കോവിഡ് വ്യാപനം; മധ്യപ്രദേശിലും ഹരിയാനയിലും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

അതേസമയം അടിയന്തര ഉപയോഗത്തിന് മുന്‍പ് ലോക്കല്‍ ക്ലിനിക്കല്‍ ട്രയലിന് പകരം ബ്രിഡ്ജിംഗ് ക്ലിനിക്കല്‍ ട്രയല്‍ നടത്തണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഈ തീരുമാനം ഇന്ത്യയ്ക്ക് വിദേശ വാക്‌സിനുകള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും മയക്കുമരുന്ന് വസ്തുക്കളുടെ ഇറക്കുമതി എന്നിവ പ്രോത്സാഹിപ്പിക്കുകയും വാക്‌സിന്‍ ഉല്‍പാദനശേഷിക്ക് ഉത്തേജനം നല്‍കുകയും ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച  നിബന്ധനകളോടെ റഷ്യന്‍ വാക്‌സിനായ സ്പ്ടുനിക് V വാക്‌സിന് അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റഡ്ഡീസ് ലബോറട്ടറീസാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിമാസം 850 മില്യണ്‍ ഡോസ് ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡും കോവാക്‌സിനുമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് അനുമതി നല്‍കുമെന്ന വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ തീരുമാനമമുണ്ടാകുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ രാജ്യത്ത് ഒക്ടബറോടെ അഞ്ചു വാക്‌സിനുകള്‍കൂടി അുമതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി കേന്ദ്രത്തെ അറിയിച്ചിരുന്നു.

സ്പുട്‌നിക് V, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നോവാക്‌സ്, സിഡസ് കാഡില, ഭാരത് ബയോടെകിന്റെ ഇന്‍ട്രനേസല്‍ വാക്‌സിന്‍ എന്നിവയാണ് ഒക്ടബറോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിനുകള്‍. രാജ്യത്ത് ഏതെങ്കിലും വാക്‌സിന് അടിയന്തര അനുമതി നല്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആശങ്ക അതിന്റെ സുരക്ഷയിയും ഫലപ്രാപ്തിയിലുമാണെന്ന് എഎന്‍ഐയോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
Published by: Jayesh Krishnan
First published: April 13, 2021, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories