കേരളത്തിലെ പ്രളയം അതീവ ഗുരുതര സ്വഭാവമുള്ള ദുരന്തമെന്ന് കേന്ദ്ര സർക്കാർ
Updated: August 20, 2018, 10:35 PM IST
Updated: August 20, 2018, 10:35 PM IST
ന്യൂഡൽഹി: കേരളത്തിലെ പ്രളയത്തെ അതീവ ഗുരുതര സ്വഭാവമുള്ള ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നു കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്തെ എല്ലാ എംപിമാർക്കും കേരളത്തിലെ പുനരാധിവാസ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വരെ എംപി ഫണ്ടിൽ നിന്ന് ഉപയോഗിക്കാൻ ചട്ടങ്ങൾ ഇളവ് ചെയ്തു.
കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് നിരവധി കോണുകളിൽ നിന്ന്
ആവശ്യം ഉയർന്നെങ്കിലും ഇത് നിയമപരമായി സാധ്യമല്ലെന്നാണ് കേന്ദ്ര നിലപാട്. ദേശീയ അന്തർ ദേശീയ സഹായങ്ങൾ ആവശ്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ലെവൽ മൂന്ന് വിഭാഗത്തിലാണ് ദുരന്തത്തെ ഉൾപ്പെടുത്തിയതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തൊട്ടുപിന്നാലെയാണ് അതീവ ഗുരുതര സ്വഭാവത്തിലുള്ള ദുരന്തമായി പ്രളയത്തെ പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തിന് വരുന്ന അധിക സാമ്പത്തിക ബാധ്യത വഹിക്കാൻ കേന്ദ്രത്തിന് ഉത്തരവാദിത്തം ഉണ്ടാകും. 20 മെട്രിക് ടൺ ബ്ലീച്ചിങ് പൗഡറും ഒരു കോടി ക്ളോറിന് ഗുളികകളും കേരളത്തിലേക്ക് അയക്കാൻ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. 100 മെട്രിക് ടൺ ധാന്യങ്ങളും 52 മെട്രിക് ടൺ അവശ്യമരുന്നുകളും എത്തിച്ചു.
അതിനിടെ ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് എംപി ഫണ്ട് ചട്ടങ്ങളിൽ ഇളവ് നൽകാനുള്ള തീരുമാനം. രാജ്യത്ത് എവിടെയുമുളള എംപിമാർക്ക് കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ വരെ വിനിയോഗിക്കാം. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ച ഉപരാഷ്ട്രപതിയും സ്പീക്കറും എല്ലാ എംപിമാരോടും
ഇതിന് ആഹ്വാനം നൽകി.

Loading...
ഇതിന് ആഹ്വാനം നൽകി.
Loading...