നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്ലസ്ടു പരീക്ഷ മൂല്യനിർണയത്തിനുള്ള നിബന്ധനകൾ തീരുമാനിക്കാൻ കേന്ദ്രസർക്കാറിന് രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി

  പ്ലസ്ടു പരീക്ഷ മൂല്യനിർണയത്തിനുള്ള നിബന്ധനകൾ തീരുമാനിക്കാൻ കേന്ദ്രസർക്കാറിന് രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി

  പരീക്ഷകൾ ഉപേക്ഷിച്ചു എന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്ത് നിന്ന് നിർണായക നിർദ്ദേശം വന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സി.ബി.എസ്.സി., സി.ഐ.എസ്.സി. പ്ലസ്ടു പരീക്ഷകളുടെ മൂല്യ നിർണ്ണയത്തിന് വസ്തുനിഷ്ഠമായ നിബന്ധനകൾ തീരുമാനിക്കാൻ കേന്ദ്രസർക്കാറിന് രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി. പരീക്ഷകൾ ഉപേക്ഷിച്ചു എന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്ത് നിന്ന് നിർണായക നിർദ്ദേശം വന്നത്.

   ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി തുടങ്ങിയവർ അടങ്ങുന്ന ബെഞ്ചിന്റെതാണ് തീരുമാനം. രണ്ടാഴ്ച്ച കഴിഞ്ഞ് ഈ വിഷയം വീണ്ടും പരിഗണനക്കെടുക്കുമെന്ന് കോടതി അറിയിച്ചു.

   കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ പരിഗണിച്ച് പരീക്ഷ റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തിൽ കോടതി സംതൃപ്തി അറിയിച്ചു. എന്നാൽ മൂല്യ നിർണയവും മറ്റും സംബന്ധിച്ച് സർക്കാർ വിശദമായ പദ്ധതി സമർപ്പിക്കുന്നത് വരെ വിഷയം കോടതിയുടെ പരിഗണയിൽ തുടരുമെന്ന് ജസ്റ്റിസുമാർ അറിയിച്ചു.

   കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച കെ. കെ. വേണുഗോപാൽ നാലാഴ്ചത്തെ സാവകാശം തേടിയെങ്കിലും രണ്ടാഴ്ചത്തെ സമയം മാത്രമേ സുപ്രീം കോടതി അനുവദിച്ചുള്ളൂ. CISCEയെ പ്രതിനിധീകരിച്ച അഭിഭാഷകനും നാലാഴ്ചത്തെ കാലാവധി ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം മുഖവിലക്കെടുത്തില്ല. കുട്ടികൾക്ക് ഉപരിപഠനത്തിനായി ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമൊക്കെ അപേക്ഷിക്കാനുണ്ടെന്നും ഇത് വളരെ പെട്ടെന്നു തീരുമാനമെടുക്കേണ്ട ഒരു വിഷയമാണെന്നും കോടതി വിലയിരുത്തി.   CBSE, CISCE എന്നിവയോടും, കേന്ദ്ര സർക്കാരിനോടും പ്ലസ്‌ടു പ്രരീക്ഷ മൂല്യ നിർണ്ണയവുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുക്കാൻ ആവശ്യപ്പെടണം എന്ന ആവശ്യവുമായി അഡ്വക്കറ്റ് മമത ശർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

   7,000 ത്തിലധികം വരുന്ന രക്ഷിതാക്കളെ പ്രതിനിധീകരിച്ചായിരുന്നു ഇവർ പ്രത്യക്ഷപ്പെട്ടത്. 1.2 കോടിയോളം വിദ്യാർത്ഥികൾക്ക് മൊത്തമായി പരീക്ഷ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് ഏകീകൃത നയം രൂപപ്പെടുത്തണമെന്നും ശർമ്മ വാദിച്ചു. സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾക്കും കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നാണ് മമത ആവശ്യപ്പെട്ടത്.

   എന്നാൽ ഈ വിഷയത്തിൽ ക്ഷമ പാലിക്കൂ, ആദ്യം പ്ലസ്‌ടു വിഷയം കഴിയട്ടെ, എന്നിട്ട് തീരുമാനിക്കാം എന്നാണ് ജസ്റ്റിസുമാരായ ഖാനിൽക്കാരും മഹേശ്വരിയും അഭിപ്രായപ്പെട്ടത്.

   ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി CBSE പ്ലസ്‌ടു പരീക്ഷ സംബന്ധിച്ച ഉന്നതതല യോഗം ചേർന്നത്. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ സംബന്ധിച്ച്‌ ഉദ്യോഗസ്‌ഥർ മോദിയെ ബോധ്യപ്പെടുത്തിയ യോഗത്തിൽ പരീക്ഷ റദ്ദു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

   സിബിഎസ്ഇ പന്ത്രണ്ടാം ബോർഡ് പരീക്ഷ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും പ്ലസ് ടു ബോർഡ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ സംസ്ഥാന ബോർഡുകളും പ്ലസ് ടു പരീക്ഷ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു.

   കേരളത്തിൽ ഏപ്രിൽ 24 ന് സ്റ്റേറ്റ് ബോർഡ് പ്ലസ് ടു പരീക്ഷകൾ പൂർത്തിയായി. 13 ജില്ലകളിൽ ജൂൺ ഒന്നിന് മൂല്യനിർണ്ണയ പ്രക്രിയ ആരംഭിച്ചു. ട്രിപ്പിൾ ലോക്ക്ഡൌൺ പിൻവലിച്ചതോടെ മലപ്പുറം ജില്ലയിലും മൂല്യനിർണയ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ ആറിന് പ്ലസ് വൺ പരീക്ഷ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

   Keywords: plus two exam, supreme court, cbse, CISCE, സുപ്രീം കോടതി, കേന്ദ്രം, പരീക്ഷ, സിബിഎസ്സി
   Published by:user_57
   First published: