ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ തേടിയത്. ഇവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
സിഎഎ നിയമം 2019 ൽ കൊണ്ടുവന്നപ്പോൾ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കലാപത്തിനും കാരണമായി. പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്നാണ് സമരങ്ങൾ തണുത്തത്. നിയമ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ നിന്നുള്ളവർക്കാന് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CAA, Citizenship Amendment Act, Citizenship Amendment Bill