നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Drug Consumption| രാജ്യത്ത് ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കാൻ നീക്കം; നിലവിലെ പിഴയും തടവ് ശിക്ഷയും ഒഴിവാക്കും

  Drug Consumption| രാജ്യത്ത് ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കാൻ നീക്കം; നിലവിലെ പിഴയും തടവ് ശിക്ഷയും ഒഴിവാക്കും

  ലഹരിക്കടത്തുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കി നിയമം ഭേദഗതി (decriminalising personal drug consumption) ചെയ്യാൻ നീക്കമെന്ന് റിപ്പോർട്ട്. NDPSAയുടെ 27 ാം വകുപ്പ് ഭേദഗതി ചെയ്യും. നിലവിലെ പിഴയും തടവ് ശിക്ഷയും ഒഴിവാക്കും. ലഹരി ഉപയോഗിക്കുന്നവർക്ക് 30 ദിവസത്തെ കൗൺസിലിങ്ങ് നൽകും. ലഹരി വിമുക്തി പ്രോഗ്രാമും തയ്യാറാക്കും.

   അതേസമയം ലഹരിക്കടത്തുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇത് സംബന്ധിച്ച ബിൽ ഈമാസം ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയതായാണ് റിപ്പോർട്ട്. ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഉന്നത സർക്കാർ വകുപ്പുകൾ ഈ വിഷയത്തിൽ സമവായമുണ്ടാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
   Also Read-Shortage of Teachers | കോവിഡ് കാലത്തെ കൂട്ടപ്പിരിച്ചുവിടൽ; ക്ലാസുകൾ പുനഃരാരംഭിച്ചപ്പോൾ അധ്യാപകരില്ലാതെ വലഞ്ഞ് കർണാടകയിലെ സ്‌കൂളുകൾ

   എന്‍ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണ്. പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെല്ലാം ഒഴിവായി ലഹരി ഉപയോഗം കുറ്റമല്ലാതാകും. എന്നാൽ എത്രയളവിൽ ലഹരി ഉപയോഗിക്കാം എന്നതടക്കമുള്ള കാര്യത്തിൽ വ്യക്ത വരുത്തിയിട്ടില്ല.

   കഞ്ചാവ്‌ ചെടി വളര്‍ത്താം, വലിക്കാം; ഈ രാജ്യങ്ങളിലെ നിയമങ്ങള്‍ ഇങ്ങനെ

   കഞ്ചാവ്‌ ഉപയോഗം നിയമവിധേയമാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. അപകടകാരിയായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന്‌ കഞ്ചാവിനെ ഐക്യരാഷ്ട്ര സഭയുടെ നാര്‍ക്കോട്ടിക്‌സ്‌ ഡ്രഗ്‌സ്‌ കമ്മീഷന്‍   നീക്കിയിരുന്നു.   കഞ്ചാവ്‌ ചെടി വളര്‍ത്താനും വിനോദാവശ്യത്തിന്‌ ഉപയോഗിക്കാനും അനുമതിയുള്ള നിരവധി രാജ്യങ്ങളുമുണ്ട്‌.

   കൊളംബിയയില്‍ 20 ചെടി വളര്‍ത്താം

   ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ വ്യക്തിപരമായ ആവശ്യത്തിന്‌ 20 കഞ്ചാവ് ചെടികള്‍ വളര്‍ത്താനോ 22 ഗ്രാം കൈവശം വെക്കാനോ അവകാശമുണ്ട്‌.

   നെതര്‍ലന്റ്

   നെതർലന്റിൽ ഒരാൾക്ക് അഞ്ച്‌ കഞ്ചാവ് തൈകള്‍ വളരെ വളര്‍ത്താം. അഞ്ച്‌ ഗ്രാം വരെ കൈവശം വെക്കുകയും ചെയ്യാം. ലൈസന്‍സുള്ള കോഫീഷോപ്പുകളില്‍ വിൽപ്പനയ്ക്കും അനുമതിയുണ്ട്.

   Also Read-ഹിന്ദുത്വത്തെ ഐ.എസ് ഭീകരതയുമായി താരതമ്യപ്പെടുത്തി; സല്‍മാന്‍ ഖുര്‍ഷിദിന്റെ 'സണ്‍റൈസ് ഓവര്‍ അയോധ്യ' വിവാദത്തില്‍

   ചെക്ക്‌‌ റിപ്പബ്ലിക്ക്‌

   മധ്യ യൂറോപ്യന്‍ രാജ്യമായ ചെക്ക്‌ റിപ്പബ്ലിക്കില്‍ വ്യക്തിപരമായ ഉപയോഗത്തിന്‌ അഞ്ച്‌ ചെടികള്‍ വളര്‍ത്താനോ 10 ഗ്രാം വരെ കൈവശം വെക്കാനോ അവകാശമുണ്ട്‌.

   ജമൈക്ക

   കരീബിയന്‍ രാജ്യമായ ജമൈക്കയില്‍ അഞ്ച്‌ ചെടികള്‍ വളര്‍ത്തുകയോ 56 ഗ്രാം കൈവശം വെക്കുകയോ ചെയ്യാം.

   ബെല്‍ജിയം

   യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ ഒരു ചെടി വളര്‍ത്തുകയോ മൂന്നു ഗ്രാം വരെ കൈവശം വെക്കുകയോ ചെയ്യാം.

   ചിലി

   ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ സ്വകാര്യ ആവശ്യത്തിന്‌ ചെടികള്‍ വളര്‍ത്തുന്നതോ കൈവശം വെക്കുന്നതിനോ നിയമപരമായ വിലക്കില്ല.

   ട്രിനിഡാഡ്‌ ആന്റ്‌ ടൊബാഗോ

   പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ നാലു ചെടി വരെ വളര്‍ത്താം. 30 ഗ്രാം വരെ കൈവശം വെക്കുന്നതിന്‌ വിലക്കില്ല.

   സൗത്ത്‌ ആഫ്രിക്ക

   വ്യക്തിപരമായ ആവശ്യത്തിന്‌ വളര്‍ത്താം, വില്‍പനയ്ക്ക് അനുമതിയില്ല.

   You may also like:കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന ബിൽ അംഗീകരിച്ച് അമേരിക്കൻ ജനപ്രതിനിധി സഭ

   ഉറുഗ്വേ

   18 വയസിന്‌ മേല്‍ പ്രായമുള്ള ആർക്കും ആറു ചെടികള്‍ വരെ വളര്‍ത്താം. വിദേശികള്‍ക്ക്‌ വില്‍പ്പന പാടില്ല.

   കാനഡ

   കഞ്ചാവിന്റെ എല്ലാ തരത്തിലുള്ള ഉപയോഗവും നിയമവിധേയമാണ്‌. 19 വയസുള്ളവര്‍ക്ക്‌ മാത്രമേ ഉപയോഗിക്കാന്‍ അവകാശമുള്ളു. ആല്‍ബര്‍ട്ട പ്രവിശ്യയയില്‍ പ്രായപരിധി 18 ആണ്‌. ക്യൂബെക്കില്‍ 21 വയസ്സിന് മുകളിലുള്ളവർക്ക് വിലക്കില്ല.

   ഓസ്‌ട്രേലിയ

   ഓസ്‌ട്രേലിയന്‍ തലസ്ഥാന പ്രദേശത്ത്‌ കഞ്ചാവ്‌ വിനോദാവശ്യത്തിന്‌ ഉപയോഗിക്കാം. രണ്ട്‌ ചെടികള്‍ വളര്‍ത്താനോ 50 ഗ്രാം വരെ കൈവശം വെക്കുകയോ ചെയ്യാൻ ഈ വര്‍ഷം മുതല്‍ അനുമതിയുണ്ട്‌. വില്‍പ്പനയും കൈമാറ്റവും വിലക്കിയിട്ടുണ്ട്‌.

   ബെലിസ്‌

   കരീബിയന്‍ രാജ്യമായ ബെലീസില്‍ 10 ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കാം.

   ബൊളീവിയ

   ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവയയില്‍ 50 ഗ്രാം വരെ കൈവശം വെക്കാം.

   ബര്‍മുഡ

   അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തിലെ ബര്‍മുഡയില്‍ ഏഴു ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കുന്നത്‌ കുറ്റകരമല്ല.

   ഓസ്‌ട്രിയ

   സ്വകാര്യ ഉപയോഗത്തിന്‌ കൈവശം വെക്കുന്നതിന് നിയമപരമായ വിലക്കില്ല.

   ബാര്‍ബഡോസ്‌

   റസ്‌തഫാരിയന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ ആത്മീയ ആവശ്യങ്ങൾക്ക് ഉപയോഗത്തിന്‌ ഉപയോഗിക്കാം

   ഈക്വഡോര്‍

   ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഈക്വഡോറില്‍ വ്യക്തിപരമായ ആവശ്യത്തിന്‌ 10 ഗ്രാം വരെ കൈവശം വെക്കാം.

   എസ്റ്റോണിയ

   വടക്കന്‍ യൂറോപ്യന്‍ രാജ്യമായ എസ്റ്റോണിയയില്‍ വ്യക്തിപരമായ ആവശ്യത്തിന്‌ 7.5 ഗ്രാം വരെ കൈവശം വെക്കാം.

   ജോര്‍ജിയ

   യൂറേഷ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ കഞ്ചാവ്‌ കൈവശം വെക്കുന്നതിന് വിലക്കില്ല. വില്‍പ്പന പാടില്ല

   മാള്‍ട്ട

   യൂറോപ്യന്‍ ദ്വീപായ മാള്‍ട്ടയില്‍ 3.5 ഗ്രാം വരെ കൈവശം വക്കുന്നതിന്‌ വിലക്കില്ല.

   മെക്‌സിക്കോ

   ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ അഞ്ച്‌ ഗ്രാം വരെ കൈവശം വെക്കാം.

   നേപ്പാള്‍

   നിയമവിരുദ്ധമാണെങ്കിലും ശിവരാത്രിക്ക്‌ ഉപയോഗിക്കാം.

   പോര്‍ച്ചുഗല്‍

   യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ 25 ഗ്രാം കഞ്ചാവോ അഞ്ച്‌ ഗ്രാം ഹഷീഷോ കൈവശം വെക്കാം.

   പരാഗ്വേ

   ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പരാഗ്വേയില്‍ വ്യക്തിപരമായ ആവശ്യത്തിന്‌ 10 ഗ്രാം വരെ കൈവശം വെക്കാം.

   പെറു

   ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ വ്യക്തിപരമായ ആവശ്യത്തിന്‌ 8 ഗ്രാം വരെ കൈവശം വെക്കാം.

   സ്ലൊവേനിയ

   ഏതു ലഹരി മരുന്നും വ്യക്തിപരമായ ആവശ്യത്തിന്‌ കൈവശം വെക്കാം.

   സ്‌പെയിന്‍

   സ്വകാര്യ ഇടങ്ങളില്‍ ഉപയോഗിക്കാം, വ്യക്തിപരമായ ആവശ്യത്തിന്‌ കൈവശം വെക്കാം.

   കഞ്ചാവ് ഉപയോഗിക്കാവുന്ന കന്നബിസ്‌ സോഷ്യല്‍ ക്ലബ്ബുകള്‍ എന്ന പേരിലുള്ള ക്ലബ്ബുകള്‍ യൂറോപ്പില്‍ വ്യാപകമായി വരുകയാണ്. സ്‌പെയിനിലെ ബാര്‍സലോണയില്‍ മാത്രം ഇത്തരത്തിലുള്ള 200 ക്ലബ്ബുകളുണ്ട്‌. നിരവധി രാജ്യങ്ങളില്‍ കഞ്ചാവിന്റെ വിനോദാവശ്യത്തിനുള്ള ഉപയോഗത്തിന്‌ വിലക്കുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പാക്കാറില്ല.
   Published by:Naseeba TC
   First published:
   )}