• HOME
 • »
 • NEWS
 • »
 • india
 • »
 • സ്ത്രീകൾക്കെതിരായ അതിക്രമം; അന്വേഷണത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടി; പുതിയ നിർദേശങ്ങളുമായി കേന്ദ്രം

സ്ത്രീകൾക്കെതിരായ അതിക്രമം; അന്വേഷണത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടി; പുതിയ നിർദേശങ്ങളുമായി കേന്ദ്രം

ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷ സംബന്ധിച്ച് വീണ്ടും ആശങ്കകളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.

 • Last Updated :
 • Share this:
  ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങള്‍ വർധിച്ച സാഹചര്യത്തിൽ സ്ത്രീ സുരക്ഷ നിയമങ്ങൾ കർശനമായി തന്നെ നടപ്പാക്കണമെന്ന നിർദേശവുമായി കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പുതുക്കിയ മാർഗ നിർദേശങ്ങളും ഇറക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അക്രമ സംഭവങ്ങളിൽ എഫ്ഐആർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട നിർദേശത്തിൽ മുഖ്യമായും പറയുന്നത്.

  Also Read-ആൺസുഹൃത്തിനെ ബന്ദിയാക്കി; തോക്കിൻ മുനയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ

  സ്ത്രീകള്‍ക്കെതിരായി എന്ത് തരത്തിലുള്ള അതിക്രമം നടന്നാലും നിർബന്ധമായും നടപടി എടുത്തിരിക്കണം.  അതത് പൊലീസ് സ്റ്റേഷൻ പരിധിക്ക് പുറത്ത് നടന്ന കുറ്റകൃത്യം ആണെങ്കിൽ പോലും 'സീറോ എഫ്ഐആർ' രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ഇതു പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസിനു കൈമാറിയാൽ മതിയാകും. ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷ സംബന്ധിച്ച് വീണ്ടും ആശങ്കകളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.

  Also Read-Also Read-ദളിത് യുവതിക്ക് നേരെ ലൈംഗിക അതിക്രമം; മർദനം; ചോദ്യം ചെയ്ത ഇരയ്ക്കും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്

  'നിയമത്തിൽ കർശന വ്യവസ്ഥകൾ ഉണ്ടായിട്ടും പലതരം സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കിയിട്ടും ഈ നിർബന്ധിത മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നീതി ഉറപ്പാക്കാൻ പ്രത്യേകിച്ചും സ്ത്രീ സുരക്ഷ വിഷയത്തിൽ നീതി ഉറപ്പാക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയാൽ അത് രാജ്യത്തെ നീതിന്യായസംവിധാനത്തിന് യോജിക്കുന്നതല്ല. ഇങ്ങനെ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി അടിയന്തിരമായി തന്നെ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരുകൾക്കയച്ച മൂന്ന് പേജുള്ള അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.

  Also Read-'കളിയല്ല കല്യാണം'; കേരളത്തിലെ കല്യാണച്ചടങ്ങുകള്‍ക്ക് ആഗോള അവാർഡ് നേട്ടവുമായി റെയിന്‍മേക്കര്‍ ഇവന്റ്‌സ്

  മജിസ്ട്രേറ്റിന് മുന്നിലല്ല റെക്കോഡ് ചെയ്തതെങ്കിൽ പോലും ഇരകളുടെ മരണമൊഴി നിരസിക്കരുതെന്നും പുതിയ നിർദേശത്തിൽ പറയുന്നു. 'മരണമൊഴിയായി ഒരു പ്രസ്താവന രേഖപ്പെടുത്തിയാൽ, അത് മജിസ്ട്രേറ്റിന്‍റെ മുന്നിലോ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ സാമീപ്യത്തിലോ അല്ലെങ്കിൽ കൂടി ജുഡീഷ്യൽ സൂക്ഷ്മ പരിശോധന തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ളതാണെങ്കിൽ അവഗണിക്കാൻ പാടുള്ളതല്ല' എന്നാണ് നിർദേശം.  ലൈംഗിക അതിക്രമ കേസുകളിൽ അന്വേഷണം കൃത്യമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് കൃത്യമായി നിരീക്ഷിക്കണം. കൃത്യമായ നടപടികൾ പിന്തുടർന്ന് ചാർജ് ഷീറ്റ് അനുസരിച്ച് നിയമാനുസൃതമായ ഉചിത ശിക്ഷകൾ തന്നെ കുറ്റക്കാർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
  Published by:Asha Sulfiker
  First published: